ന്യൂഡൽഹി: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ദോഹയില്‍ സെപ്റ്റംബര്‍ 27ന് ആരംഭിക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനുള്ള 25 അംഗ ഇന്ത്യന്‍ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പി.യു.ചിത്ര ഉള്‍പ്പെടെ 12 മലയാളി താരങ്ങള്‍ ടീമിലിടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ചിത്രയെ ഒഴിവാക്കിയ നടപടി വിവാദമായിരുന്നു. 1500 മീറ്ററില്‍ ഏഷ്യന്‍ ചാമ്പ്യന്‍ എന്ന നിലയിലാണ് ചിത്രയെ ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തിയത്. നിലവിലെ 1500 മീറ്റര്‍ ഏഷ്യന്‍ ചാമ്പ്യനാണ് 24 വയസ്സുകാരിയായ പി.യു.ചിത്ര.
ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടിയിട്ടും ചിത്രയെ കഴിഞ്ഞ തവണ ഒഴിവാക്കുകയായിരുന്നു. ഏഷ്യയില്‍ ഒന്നാമത് എത്തിയെങ്കിലും ചിത്ര ഫിനിഷ് ചെയ്ത സമയം ലോകത്തെ ക്വാളിഫയിങ് സമയവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ താഴെയായിരുന്നു എന്നതാണ് അത്ലറ്റിക്സ് ഫെഡറേഷന് വാദിച്ചത്.
ചിത്രയ്ക്ക് പുറമെ മലയാളിതാരം ജിൻസൺ ജോൺസൺ, അനസ്, ഗോപി കെ.ടി.ഇര്ഫാന് എന്നിവരും ടീമിലുണ്ട്. 1500 മീറ്ററിലാണ് പി.യു.ചിത്രയും ജിൻസൺ ജോൺസണും മത്സരിക്കുന്നത്. കെ ടി ഇര്ഫാന് 20 കിലോമീറ്റർ നടത്തത്തിൽ മത്സരിക്കും. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ എംപി ജാബിര്‍, 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ അവിനാഷ് സാബ്ളെ എന്നിവർ ഇന്ത്യക്കായി ഇറങ്ങുമ്പോൾ 20 കിലോമീറ്റർ നടത്തത്തിൽ ദേവേന്ദര്‍ സിങ്ങും ഇന്ത്യക്കായി ഇറങ്ങുന്നുണ്ട്. മാരത്തണില്‍ ടി ഗോപി, ലോങ് ജംപില്‍ എം ശ്രീശങ്കര്‍, ഷോട്ട്പുട്ടില്‍ തജീന്ദര്‍ പാല് സിങ് ടൂര്‍, ജാവലിനില്‍ ശിവ്പാല്‍ സിങ്, 4x400m റിലേ, മിക്സഡ് റിലേയില്‍ മുഹമ്മദ് അനസ്, നിര്‍മ്മല്‍ നോ-അ ടോം, അലക്സ് ആന്റണി, അമോജ് ജേക്കബ്, കെഎസ് ജീവന്, ധരുണ്‍ അയ്യാസ്വാമി. ഹര്‍ഷ് കുമാര്‍ എന്നിവരാണ് മത്സരിക്കുന്ന പുരുഷ താരങ്ങള്‍.
Also Read: ‘വിസ്മയ കുതിപ്പ്’; കരിയറിലെ മികച്ച സമയം കുറിച്ച് സ്വർണ്ണ നേട്ടവുമായി മലയാളി താരം
മലയാളിയായ വി.കെ.വിസ്മയയാണ് ടീമിലെ മറ്റൊരു ശ്രദ്ധേയതാരം. ഇന്ത്യയുടെ ഗോൾഡൻ ഗേൾ ഹിമദാസും ഇന്ത്യക്കായി ട്രാക്കിലിറങ്ങും. പൂവമ്മ എംആര്‍, ജിസ്ന മാത്യു, രേവതി വി, സുഭ വെങ്കടേശന്, വിദ്യ ആര്, അന്നു റാണി എന്നിവരാണ് മത്സരിക്കുന്ന വനിത താരങ്ങള്‍.