ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് പാക്കിസ്ഥാനിൽ വലിയൊരു ആരാധക കൂട്ടം തന്നെയുണ്ട്. കോഹ്‌ലിയോടുളള സ്നേഹം പാക് ആരാധകർ ഇടയ്ക്കിടെ പ്രകടിപ്പിക്കാറുണ്ട്. പാക്കിസ്ഥാനിൽവച്ച് നടക്കുന്ന ക്രിക്കറ്റ് മൽസരങ്ങളിൽ കോഹ്‌ലിയോടുളള സ്നേഹം പ്രകടിപ്പിച്ച് ആരാധകർ പ്ലക്കാർഡുകൾ ഉയർത്തിക്കാട്ടാറുണ്ട്.

കോഹ്‌ലിയോട് ഒരു പാക് ആരാധകൻ ഇപ്പോഴിതാ ഒരു പ്രത്യേക അഭ്യർത്ഥന നടത്തിയിരിക്കുകയാണ്. പാക്കിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) മാച്ചിൽ ഇസ്‌ലാമാബാദ് യുണൈറ്റഡും ക്യൂട്ട ഗ്ലാഡിയേറ്റേഴ്സും തമ്മിലുളള മൽസരത്തിനിടെയാണ് ആരാധകൻ കോഹ്‌ലിയോടുളള സ്നേഹം പ്രകടിപ്പിച്ചത്. ഒരു പ്ലക്കാർഡുമായാണ് ആരാധകൻ മൽസരം കാണാനെത്തിയത്. അതിൽ ”പിഎസ്എല്ലിൽ വിരാട് കോഹ്‌ലിയെ കാണാൻ ആഗ്രഹിക്കുന്നു” എന്നു എഴുതിയിരുന്നു.

ഇന്ത്യയിൽ നടക്കുന്ന ഐപിഎൽ മൽസരങ്ങൾക്കു ബദലായാണ് പാക്കിസ്ഥാൻ പിഎസ്എൽ സംഘടിപ്പിച്ചത്. പക്ഷേ ഐപിഎല്ലിനു ലഭിക്കുന്ന ജനശ്രദ്ധയൊന്നും നേടാൻ പിഎസ്എൽ സംഘാടകർക്ക് കഴിഞ്ഞിട്ടില്ല. പിഎസ്എൽ മൂന്നാം സീസൺ ആണ് ഇപ്പോൾ നടക്കുന്നത്. ഫെബ്രുവരി 22 ന് യുഎഇയിൽ വച്ചായിരുന്നു കിക്കോഫ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ