Latest News
സാമൂഹിക കണക്ഷന്‍ ‘നെറ്റ്‌വര്‍ക്ക്’ ആക്കി ഒരു സ്‌കൂള്‍; ഓണ്‍ലൈന്‍ പഠനത്തിന് ഒരുക്കുന്നത് 250 വൈഫൈ കേന്ദ്രങ്ങള്‍
ഡെല്‍റ്റ പ്ലസ് വകഭേദം: ഇന്ത്യയില്‍ 40 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയെ ചോദ്യം ചെയ്യുന്നു
കോവിഡ് മരണം തടയുന്നതില്‍ ഒരു ഡോസ് വാക്സിന് 82 ശതമാനം ഫലപ്രദം

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ ഇടംപിടിക്കുക ആരൊക്കെ?

അവസാന മിനുട്ട് സ്കോററുകളില്‍ ആരാധകരെ ഞെട്ടിച്ചിട്ടുള്ള സികെ വിനീതിനെ ഉപയോഗിക്കുക സൂപ്പര്‍ സബ്ബായാകും. ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനില്‍ സാധ്യത കല്‍പ്പിക്കുന്നത് ആരെയൊക്കെ എന്ന് പരിശോധിക്കുകയാണിവിടെ

കൊച്ചി: ഇന്ത്യൻ ഫുട്ബോളിൽ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം പതിപ്പിന്റെ കിക്കോഫിന് ഇനി മണിക്കൂറുകൾ മാത്രം. ഉദ്ഘാടന മത്സരത്തിൽ രണ്ട് തവണ കിരീടം ചൂടിയ എറ്റികെയും രണ്ട് തവണ റണ്ണേഴ്‍സ് അപ്പായ കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടും.

പ്രീ-സീസൺ പരിശീലനമെല്ലാം പൂർത്തിയാക്കി അഞ്ചാം സീസണിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ രണ്ട് തവണ നഷ്ടപ്പെട്ട കിരീടത്തില്‍ ഇത്തവണ മുത്തമിടാം എന്ന് തന്നെയാണ്. അനുഭവസമ്പത്തും യുവത്വവും ഒരു പോലെ ചേരുന്ന ഒരു സ്ക്വാഡുമായാണ് ഡേവിഡ്‌ ജെയിംസിന്റെ കീഴില്‍ ബ്ലാസ്റ്റേഴ്സ് ഇന്ന് മത്സരത്തിനിറങ്ങുന്നത്.

ശക്തമായ പ്രതിരോധനിരയുമായി ഇറങ്ങുന്ന ബ്ലാസ്റ്റേഴ്സ് എറ്റികെയ്ക്കെതിരായ ആദ്യ മത്സരത്തിൽ വിജയത്തില്‍ കുറഞ്ഞ ഒന്നും ലക്ഷ്യമിടുന്നില്ല. ജിറോണക്കെതിരെ നടന്ന മത്സരത്തില്‍ ഇടംലഭിച്ച ഗോൾകീപ്പറായി കൗമാരതാരം ധീരജ് സിങ്ങിനെ ആദ്യ മത്സരത്തില്‍ തന്നെ കളിപ്പിക്കാനുള്ള സാധ്യത കുറവല്ല. കഴിഞ്ഞ സീസണില്‍ ഗോവയില്‍ കളിച്ച നവീൻ കുമാറിനും സാധ്യത കൽപ്പിക്കപ്പെടുന്നുണ്ട്.

മികച്ച പ്രതിരോധനിര താരങ്ങള്‍ തന്നെയാണ് ഇക്കുറി സ്ക്വാഡില്‍ ഉള്ളത്. ദേശീയ ടീമിലെ പ്രതിരോധ കരുത്തായ ജിങ്കൻ-അനസ് കൂട്ടുകെട്ടാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന ശക്തി. എന്നാൽ വിലക്ക് കാരണം അനസിന് ആദ്യ മത്സരങ്ങള്‍ നഷ്ടമാകും. ഒരു വിദേശ സെന്റര്‍ ബാക്കിനെയോ അല്ലെങ്കില്‍ കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനുവേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത മലയാളിതാരം ഹക്കുവോ ജിങ്കനോടൊപ്പം പ്രതിരോധത്തില്‍ ഇടം നേടിയേക്കും. വിദേശ താരങ്ങൾക്ക് അവസരം നൽകുകയാണെങ്കിൽ കഴിഞ്ഞ സീസണിൽ ക്ലബ്ബിനായി മികച്ച പ്രകടനം കാഴ്ചവെച്ച നിമാഞ്ചാ ലാക്കിച്ചിനോ അല്ലെങ്കിൽ ഏറെ അനുഭവ സമ്പത്തുള്ള സിറിൽ കാലിക്കിനൊ ആകും നറുക്ക് വീഴുക.

ഒരു സ്ഥിരം റൈറ്റ് ബാകില്ല എന്നത് ബ്ലാസ്റ്റേഴ്സിനെ അലട്ടുന്ന വെല്ലുവിളിയാണ്.
ലാൽരുവത്തര എന്ന കഴിഞ്ഞ സീസണിലെ കണ്ടെത്തല്‍ ഒരുപോലെ ഇരുവിങ്ങുകളിലും തിളങ്ങാന്‍ ശേഷിയുള്ള താരമാണ്. വലത് വിങിലാകും ലാൽരുവത്തരയുടെ സ്ഥാനം. ഇടത് വിങ്ങില്‍ പ്രീതം കുമാറോ ജിറോണയ്ക്കെതിരായ മത്സരത്തില്‍ മികവ് പുറത്തെടുത്ത പതിനെട്ടുകാരന്‍ മുഹമ്മദ് റാക്കിപോ ഇടം നേടിയേക്കും. പ്രീ-സീസണിൽ മുഹമ്മദ് റാക്കിപിന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്.

ഗോളവസരമൊരുക്കാൻ ക്രിയാത്മകമായൊരു മധ്യനിരയെയാകും ജെയിംസ് ചുമതലപ്പെടുത്തുക. നാലുപേരെ മധ്യനിരയില്‍ വിന്യസിപ്പിക്കുന്ന 4-4-2 ഫോര്‍മേഷന്‍ ആണ് ഇംഗ്ലീഷ് പരിശീലകന്‍ തിരഞ്ഞെടുക്കുന്നത് എങ്കില്‍ രണ്ട് വിദേശ താരങ്ങൾക്കാകും മധ്യനിരയുടെ സെന്റര്‍ മിഡിന്റെ ഉത്തരവാദിത്വം. കിസിറ്റോ കെസിറോണ്‍ കൂടുതല്‍ ക്രിയാത്മകമായ സാധ്യത ആവുമ്പോള്‍ ഡിഫന്‍സീവ് സ്വഭാവമുള്ള താരമാണ് നിക്കോള ക്രാംവിച്ച്.

മുൻ സീസണില്‍ മുംബൈ സിറ്റി എഫ് സിക്ക് വേണ്ടി കളിച്ച മധ്യനിര താരം സക്കീർ മുണ്ടൻപാറയും കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത് അത്ഭുതപ്പെടുത്തിയ ദീപേന്ദ്ര നേഗിയും ഏറെ സാധ്യത കല്‍പ്പിക്കാവുന്ന സബ്‌സ്റ്റിറ്റ്യൂട്ടുകള്‍. കഴിഞ്ഞ സീസണില്‍ മധ്യനിരയില്‍ നേരിട്ട പോരായ്മയെ കവച്ചുവെക്കുന്ന ഓപ്ഷനുകള്‍ തന്നെയാണ് ഡേവിഡ്‌ ജെയിംസിന് മുന്നിലുള്ളത്. പെക്കൂസനും പ്രശാന്തും വിങ്ങുകളില്‍ ഇടംപിടിക്കാന്‍ സാധ്യതയുള്ള താരങ്ങളാണ്. പരുക്കേറ്റ പ്രശാന്തിന് ആദ്യ മത്സരങ്ങള്‍ നഷ്ടമാകും. നാല് വിദേശ താരം എന്ന ഐഎസ്എല്‍ ചട്ടം നിലനില്‍ക്കുന്നതിനാല്‍ തന്നെ പെക്കൂസനെ ആദ്യ ഇലവനില്‍ ഇറക്കാനുള്ള സാധ്യത കുറവാണ്. ഹോലിചരൺ നർസാരിയോ ലെൻ ഡൌങ്കലൊ വിങിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്.

ഗോളുകള്‍ക്കായി കേരളം കൂടുതൽ ആശ്രയിക്കുക രണ്ട് വിദേശ മുന്നേറ്റ താരങ്ങളെയാകും. സ്ലേവീസ സ്റ്റോജനോവിച്ചും മാറ്റേജ് പോപ്ലനിച്ചുമാകും ഏറെ പ്രതീക്ഷിക്കാവുന്ന ഗോള്‍ സ്കോറര്‍മാര്‍ . കഴിഞ്ഞ സീസണുകളില്‍ ഏറെ തിളങ്ങിയ സി കെ വിനീത് ആണ് മുന്നേറ്റനിരയിലെ മറ്റൊരു സാധ്യത. ഒരുപോലെ വിങ്ങിലും സെന്റര്‍ ഫോര്‍വേഡ് റോളിലും ഉപയോഗിക്കാവുന്ന താരങ്ങളാണ് വിനീതും സിയാമിന്‍ ഡൗങ്കലും. ഇതില്‍ ഏതെങ്കിലും ഒരാളെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തുമ്പോള്‍ രണ്ടാമന്‍ സൂപ്പര്‍ സബ്ബാവും. അവസാന മിനുട്ട് സ്കോററുകളില്‍ ആരാധകരെ ഞെട്ടിച്ചിട്ടുള്ള സികെ വിനീതിനെ ഉപയോഗിക്കുക സൂപ്പര്‍ സബ്ബായാകും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Probable playing eleven for kerala blasters against atk

Next Story
‘പോരാടി നേടിയ വിജയം’; ഇന്ത്യയെ അഭിനന്ദിച്ചും ബംഗ്ലാദേശിന്റെ പോരാട്ടത്തെ പ്രശംസിച്ചും കോഹ്ലി
The moderation of comments is automated and not cleared manually by malayalam.indianexpress.com