scorecardresearch
Latest News

പ്രോ വോളിബോൾ ലീഗ്: മൂന്നാം ജയം തേടി കൊച്ചി; എതിരാളികൾ ഹൈദരാബാദ്

ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സ്‌പാർട്ടൻസിനോടേറ്റ നാണംകെട്ട തോൽവിയിൽ നിന്നും ലീഗിലേയ്ക്ക് തിരിച്ചു വരിക എന്നതാണ് ഹൈദരാബാദിന്റെ ലക്ഷ്യം

pro volleyball league, pro volleyball league, pro volleyball league 2019, pro volleyball, pro volleyball 2019, pro volleyball league schedule, pro volleyball schedule 2019, ahmedabad defenders, chennai spartans, u mumba volley, black hawks hyderabad, volleyball news, indian sports news, indian sports, kochi blue spikers, calicut heroes, pro volleyball league, pro volleyball league, pro volleyball league 2019, pro volleyball, pro volleyball 2019, pro volleyball league schedule, pro volleyball schedule 2019, ahmedabad defenders, chennai spartans, u mumba volley, black hawks hyderabad, volleyball news, indian sports news, indian sports, kochi blue spikers, calicut heroes

കൊച്ചി: പ്രഥമ പ്രോ വോളിബോൾ ലീഗിൽ വിജയക്കുതിപ്പ് തുടരൻ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്സ് ഇന്നിറങ്ങും. ഹൈദരാബാദ് ബ്ലാക്ക് ഹ്വാക്ക്സാണ് കൊച്ചിയുടെ എതിരാളികൾ. രാത്രി ഏഴ് മണിക്ക് കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരം.

ഇന്നലെ നടന്ന മത്സരത്തിൽ ചെന്നൈ സ്‌പാർട്ടൻസിനോടേറ്റ നാണംകെട്ട തോൽവിയിൽ നിന്നും ലീഗിലേയ്ക്ക് തിരിച്ചു വരിക എന്നതാണ് ഹൈദരാബാദിന്റെ ലക്ഷ്യം. കൊച്ചിയാകട്ടെ ലീഗിൽ കളിച്ച രണ്ട് മത്സരങ്ങളും ഇതിനോടകം ജയിച്ച് കഴിഞ്ഞു. ഗ്യാലറിയിലേയ്ക്ക് ഒഴുകിയെത്തുന്ന കാണികൾ തന്നെയാണ് കൊച്ചിയുടെ പ്രധാന കരുത്ത്.

ഇന്ത്യൻ നായകൻ മോഹൻ ഉക്രപാണ്ഡ്യൻ നയിക്കുന്ന കൊച്ചി ടീമിന്റെ അക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നത് ഇന്ത്യൻ താരം പ്രഭാകരനും സ്ലോവക്യൻ താരം ആൻഡ്രേജ് പതുക്കുമാണ്. പ്രതിരോധത്തിൽ അമേരിക്കയുടെ ഡേവിഡ് ലീ തന്നെയാണ് കൊച്ചിയുടെ കുന്തമുന. ഒപ്പം രോഹിതും ചേരുന്നതോടെ എതിരാളികൾ ലക്ഷ്യം കാണാൻ ബുദ്ധിമുട്ടുമെന്ന് ഉറപ്പ്.

മലയാളി താരം മനു ജോസഫാണ് ടീമിന്റെ പ്രധാന ഊർജ സ്രോതസ്. പകരക്കാരായി ഇറങ്ങി കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ പ്രവീണും സുരേഷും കൊച്ചിയുടെ പ്രതീക്ഷകൾ ഉയർത്തുന്നു. മലയാളി തന്നെയായ ഹരിപ്രസാദാണ് ടീമിലെ ലിബറോ.

മറുവശത്ത് അമേരിക്കൻ താരം കാഴ്സൺ ക്ലർക്ക് നയിക്കുന്ന ഹൈദരാബാദ് ലീഗിലെ ഏറ്റവും ശക്തമായ യുവനിരയാണ്. ആദ്യ മത്സരത്തിൽ അഹമ്മദാബാദിനെ പരാജയപ്പെടുത്തിയെങ്കിലും രണ്ടാം മത്സരത്തിൽ ചെന്നൈയോട് നിറംമങ്ങിയിരുന്നു. ആദ്യ നാല് സെറ്റുകളും ചെന്നൈയ്ക്ക് വിട്ടു നൽകിയ ശേഷമാണ് ഹൈദരാബാദ് അവസാന സെറ്റ് സ്വന്തമാക്കിയത്.

കാഴ്സണും ക്യാനഡ താരം അലക്സും തന്നെയാണ് അക്രമണത്തിന്റെ ഉത്തരവാദിത്വം. മുത്തുസ്വാമിയും അശ്വാളും അടങ്ങുന്ന യുവനിര ശക്തമാണ്. ആദ്യ മത്സരത്തിൽ നിന്നും രണ്ടാം മത്സരത്തിൽ പിറകോട്ട് പോയ മുത്തുസ്വമിയുടെ പകരക്കാരൻ പ്രശാന്ത് താളം കണ്ടെത്തിയതും ഹൈദരാബാദിന് പ്രതീക്ഷ നൽകുന്നു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Pro volleyball league kochi blue spikers vs black hawks hyderabad

Best of Express