/indian-express-malayalam/media/media_files/uploads/2019/02/kochi-blue-spikers-1.jpg)
കൊച്ചി: പ്രോ വോളിബോൾ ലീഗിൽ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്സിന് തുടർച്ചയായ മൂന്നാം ജയം. ഹൈദരാബാദ് ബ്ലാക്ക് ഹ്വാക്ക്സിനെയാണ് ഇത്തവണ കൊച്ചി പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷം സ്‌പൈക്കേഴ്സ് മത്സരത്തിലേയ്ക്ക് ശക്തമായി തിരിച്ചവരികയായിരുന്നു. ജയത്തോടെ കൊച്ചി സെമി സാധ്യത സജീവമാക്കി.
സ്കോർ: 12-15, 15-11, 15-12, 15-10, 14-15
ലീഡുകൾ മാറിമറിഞ്ഞ ആദ്യ സെറ്റിൽ അക്കൗണ്ട് തുറന്നത് ഹൈദരാബാദ്. മുത്തുസ്വാമിയുടെ ആദ്യ സെർവിൽ പോയിന്റ് കണ്ടെത്തി അഹമ്മദാബാദ് പോരാട്ടത്തിന് തുടക്കം കുറിച്ച മത്സരത്തിൽ കൊച്ചിയുടെ മറുപടി അമേരിക്കൻ താരം ഡേവിഡ് ലീയുടെ തകർപ്പൻ സ്‌മാഷിലൂടെ. എന്നാൽ പിന്നീട് മത്സരത്തിന്റെ ആധിപത്യം ഹൈദരാബാദ് ഏറ്റെടുത്തു. മത്സരത്തിൽ 6-3ന്റെ ലീഡ് കണ്ടെത്തിയ ഹ്വാക്ക്സിന് അത് നിലനിർത്താൻ പറ്റിയില്ല. ആദ്യ ഇടവേളയ്ക്ക് തൊട്ടുമുമ്പ് പ്രഭാകരനും മനുവും ചേർന്ന് ഏഴാം പോയിന്റിൽ കൊച്ചിയെ ഒപ്പമെത്തിച്ചു. പിന്നീട് കണ്ടത് ഹൈദരാബാദിന്റെ കുതിപ്പ്. ബ്ലോക്കുകളും സ്‌പൈക്കുകളുമായി അശ്വാൾ തിളങ്ങിയപ്പോൾ 15-12ന് ആദ്യ സെറ്റ് ഹൈദരാബാദിന്.
രണ്ടാം സെറ്റിൽ കൊച്ചിയുടെ കുതിപ്പ് ഡേവിഡ് ലീയുടെയും പ്രഭാകരന്റെയും മികവിലായിരുുന്നു. ഡേവിഡ് ലീയുടെ ബ്ലോക്ക് കൊച്ചിയെ മുന്നിലെത്തിച്ചു. പ്രഭാകരനും മനുവും ലീയ്ക്ക് പിന്തുണ നൽകിയതോടെ 6-3ന്റെ ലീഡ്. മറുവശത്ത് ഹൈദരാബാദിന്റെ പ്രതിരോധം പരാജയപ്പെടുകയും കൂടെ ചെയ്തതോടെ കൊച്ചി മുന്നേറി. എന്നാൽ ക്യാനഡ താരം അലക്സ് ബാദറിന്റെയും അശ്വാൾ രാജിന്റെയും രക്ഷപ്രവർത്തനം ലക്ഷ്യം കണ്ടതോടെ ഹൈദരാബാദ് മുന്നിൽ 11-10. രണ്ട് സൂപ്പർ പോയിന്റുകൾ കൊത്തിയെടുത്ത് 15-11ന് രണ്ടാം സെറ്റ് സ്വന്തമാക്കി.
The game is heating up ! Who's side are you on? #ThrillKaCall#RuPayPVL#HawkAttack#kochikaraneypic.twitter.com/pwRWUZ1AJ4
— Pro Volleyball (@ProVolleyballIN) February 8, 2019
മൂന്നാം സെറ്റിൽ ആദ്യ രണ്ട് സെർവും റിസീവ് ചെയ്യുന്നതിൽ പ്രഭാകരൻ പരാജയപ്പെട്ടതോടെ ഹൈദരാബാദ് മുന്നിൽ. പകരക്കാരായി എത്തിയ സുരേഷും മുജീബും പോയിന്റ് നേടിയതോടെ കൊച്ചി ഒപ്പമെത്തി. പിന്നീട് ഇരു ടീമുകളും മത്സരിച്ച് പോയിന്റ് നേടാൻ തുടങ്ങിയതോടെ 10 പോയിന്റ് വരെ ഒപ്പത്തിനൊപ്പം. ഹൈദരാബാദിന്റെ സൂപ്പർ പോയിന്റ് കൊച്ചിയ്ക്ക് അനുകൂലമാക്കി ഡേവിഡ് ലീ ലീഡ് സമ്മാനിച്ചതിന് പിന്നാലെ 15-12ന് മൂന്നാം സെറ്റും സ്വന്തമാക്കി കൊച്ചി മത്സരത്തിൽ മുന്നിലെത്തി.
പ്രഭാകരന്റെ സ്‌പൈക്കും സുരേഷിന്റെ ബ്ലോക്കും കൊച്ചിയെ നാലാം സെറ്റിൽ മുന്നിലെത്തിച്ചു. ഹൈദരാബാദ് തിരിച്ചടിയ്ക്കാൻ ശ്രമിച്ചെങ്കിലും ആദ്യ ഇടവേളയ്ക്ക് പിരിയുമ്പോൾ കൊച്ചി 8-5ന്റെ ലീഡ് എടുത്തിരുന്നു. കാഴ്സണും അലക്സാണ്ടറും നടത്തിയ രക്ഷപ്രവർത്തനം കൊച്ചിയെ വിറപ്പിച്ചു. എന്നാൽ ഹൈദരാബാദ് വിളിച്ച സൂപ്പർ പോയിന്റിൽ കോർട്ടിലുണ്ടായ കൺഫ്യൂഷൻ മനു മുതലാക്കിയതോടെ കൊച്ചി ലീഡ് വീണ്ടും ഉയർത്തി. പ്രഭാകരന്റെ ബ്ലോക്കിൽ 15-ാം പോയിന്റും സെറ്റും മത്സരവും കൊച്ചി സ്വന്തമാക്കി (15-10).
അഞ്ചാം സെറ്റിലെ ആദ്യ പോയിന്റ് ഹൈദരാബാദിന്റെ പിഴവിൽ കൊച്ചി സ്വന്തമാക്കി. സുരേഷ് കൊയ്‌വാളിന്റെ വരുത്തിയ പിഴവിൽ ഹൈദരാബാദും ഒപ്പമെത്തി. നാണക്കേട് ഒഴിവാക്കാൻ ഹൈദരാബാദും ആധികാക ജയത്തിന് കൊച്ചിയും ശ്രമിച്ചതോടെ തുടർച്ചയായ റാലി. ഒടുവിൽ 12-10ന് ഹൈദരാബാദ് മുന്നലേയ്ക്ക്. സൂപ്പർ പോയിന്റിലൂടെ കൊച്ചി തിരിച്ചടിച്ചതോടെ മത്സരം കടുത്തു. ഒടുവിൽ 15-14ന് ഹൈദരാബാദ് അഞ്ചാം സെറ്റ് സ്വന്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us