പ്രോ വോളിബോൾ ലീഗ്: ‘ഉക്ര സ്‌ഫോടനം’; അഹമ്മദാബാദിനെ തകർത്ത് കൊച്ചി

തുടർച്ചയായ രണ്ടാം മത്സരത്തിലും സ്‍പൈക്കേഴ്സ് നായകൻ ഉക്രപാണ്ഡ്യൻ കളിയിലെ താരമായി

Kochi Blue Spikers vs Ahmedabad Defenders, കൊച്ചി ബ്ലൂ സ്‍പൈക്കേഴ്സ് vs അഹമ്മദാബാദ് ഡിഫൻഡേഴ്സ്, kochi vs Ahmedabad, pro volleyball league, pro volleyball league, pro volleyball league 2019, pro volleyball, pro volleyball 2019, pro volleyball league schedule, pro volleyball schedule 2019, ahmedabad defenders, chennai spartans, u mumba volley, black hawks hyderabad, volleyball news, indian sports news, indian sports, kochi blue spikers, calicut heroes

കൊച്ചി: പ്രോ വോളിബോൾ ലീഗിന്റെ ആദ്യ പതിപ്പിലെ രണ്ടാം മത്സരത്തിലും കൊച്ചി ബ്ലൂ സ്‌പൈക്കേഴ്സിന് ജയം. അഹമ്മദാബാദ് ഡിഫൻഡേഴ്സിനെയാണ് ഇക്കുറി സ്‍പൈക്കേഴ്സ് പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്ന് സെറ്റുകൾ നേടികൊണ്ടായിരുന്നു കൊച്ചിയുടെ ജയം. തുടർച്ചയായ രണ്ടാം മത്സരത്തിലും സ്‍പൈക്കേഴ്സ് നായകൻ ഉക്രപാണ്ഡ്യൻ കളിയിലെ താരമായി.

സ്കോർ: 10-15, 15-11, 11-15, 15-12, 15-12

ആദ്യ സെറ്റിൽ അക്കൗണ്ട് തുറന്നത് അഹമ്മദാബാദായിരുന്നു. കഴിഞ്ഞ മത്സരത്തിന്റെ നിഴൽ മാത്രമായി പോയ കൊച്ചിയെ ഞെട്ടിച്ച് ആദ്യ നാല് പോയിന്റുകളും അഹമ്മദാബാദിന്റെ കളത്തിൽ. അഹമ്മദാബാദിന്റെ സെർബിയൻ താരം ബെജ്‍ലിക്ക പുറത്തേക്ക് അടിച്ചു കളഞ്ഞ പന്തിൽ കൊച്ചി ആദ്യ പോയിന്റ് സ്വന്തമാക്കിയെങ്കിലും, കൊച്ചിയുടെ സൂപ്പർ പോയിന്റ് കോൾ തങ്ങൾക്ക് അനുകൂലമാക്കി അഹമ്മദാബാദ് ലീഡ് 7-1ലേയ്ക്ക് ഉയർത്തി. എന്നാൽ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ കൊച്ചി തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും അഹമ്മദാബാദ് ലീഡ് ഉയർത്തികൊണ്ടിരുന്നു. രോഹിത്തിന്റെയും മനുവിന്റെയും രക്ഷപ്രവർത്തനങ്ങൾക്കും കൊച്ചിയെ മുന്നിലെത്തിക്കാൻ കഴിയാതെ വന്നതോടെ ആദ്യ സെറ്റ് 15-10ന് അഹമ്മദാബാദ് സ്വന്തമാക്കി.

രണ്ടാം സെറ്റിലും നായകൻ രഞ്ജിത്തിന്റെ മികവിൽ ആദ്യ പോയിന്റ് അഹമ്മദാബാദിന്. ആൻഡ്രേജിലൂടെ കൊച്ചി മറുപടി നൽകിയെങ്കിലും അഹമ്മദാബാദ് മുന്നിട്ട് നിന്നു. ആൻഡ്രേജിലൂടെ തന്നെ മത്സരത്തിൽ ആദ്യമായി ലീഡെടുത്ത കൊച്ചി അഹമ്മദാബാദിന്റെ സൂപ്പർ പോയിന്റ് കോളിൽ പോയിന്റ് നേടി അത് നിലനിർത്തി. ഒപ്പമെത്താനുള്ള അഹമ്മദാബാദിന്റെ ശ്രമങ്ങൾ പരാജയപ്പെടുകയും അമേരിക്കൻ താരം ഡേവിഡ് ലീയുടെ തകർപ്പൻ സ്മാഷുകൾ ലക്ഷ്യം കാണുകയും ചെയ്തതോടെ 15-11 ന് രണ്ടാം സെറ്റ് സ്വന്തമാക്കി കൊച്ചി മത്സരത്തിൽ ജീവൻ നിലനിർത്തി.

മൂന്നാം സെറ്റിൽ മലയാളി താരം മനു ജോസഫിന്റെ മികവിൽ കൊച്ചി ലീഡെടുത്തു. ബെജ്‌ലിക്കയിലൂടെ അഹമ്മദാബാദ് 7-7ന് ഒപ്പമെത്തിയതോടെ മത്സരത്തിന്റെ താളം അതിവേഗം മാറി. വിജയത്തിനായി ഇരു ടീമുകളും മത്സരിച്ചു. ഒരു ഘട്ടത്തിൽ അഹമ്മദാബാദ് കൊച്ചിയ്ക്കെതിരെ മുന്നിലെത്തുകയും ചെയ്തു (11-10). ഇരു ടീമുകളുടെയും സൂപ്പർ പോയിന്റ് കോളുകൾ അഹമ്മദ് സ്വന്തമാക്കിയതോടെ 15-11ന് മൂന്നാംസെറ്റ് അഹമ്മദാബാദ് സ്വന്തമാക്കി.

സ്‌പൈക്കേഴ്സ് നായകൻ ഉക്രപാണ്ഡ്യന്റെ സെർവിങ് പിഴവിലൂടെ അഹമ്മദാബാദിന് ലഭിച്ച ആദ്യ പോയിന്റിന് പകരം നാലാം സെറ്റിൽ ഡേവിഡ് ലീ കൊച്ചിയെ മുന്നിലെത്തിച്ചു. എന്നാൽ അധിക നേരം ലീഡ് നിലനിർത്താൻ സ്‍പൈക്കേഴ്സിന് സാധിച്ചില്ല. 4-8ന് ഡിഫൻഡേഴ്സ് മുന്നിലെത്തിയപ്പോൾ, പകരക്കാരനായി എത്തിയ പ്രവീൺ കുമാർ ആദ്യ സൂപ്പർ പോയിന്റും ഡേവിഡ് ലീയുടെ സ്മാഷിൽ രണ്ടാം സൂപ്പർ പോയിന്റും നേടി കൊച്ചി ഒപ്പമെത്തി. പിന്നീട് 11-11 വരെ നീണ്ട റാലിയ്ക്കൊടുവിൽ പ്രഭാകരന്റെ സ്മാഷും ഡേവിഡ് ലീയുടെ സ്മാഷും സ്‌പൈക്കേഴ്സിനെ മുന്നിലെത്തിച്ചു. 16 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ പ്രഭാകന്റെ തന്നെ ബ്ലോക്കിൽ കൊച്ചി 15-12ന് നാലാം സെറ്റ് സ്വന്തമാക്കി മത്സരത്തിൽ ഒപ്പമെത്തി.

അഞ്ചാം സെറ്റിന്റെ തുടക്കത്തിൽ സ്‌പൈക്കേഴ്സിന്റെ ലിബറോ അലക്ഷ്യമായി തട്ടിയിട്ട പന്തിൽ അഹമ്മദാബാദ് കന്നി പോയിന്റ് നേടി. എന്നാൽ പിന്നീട് കണ്ടത് കൊച്ചിയുടെ കുതിപ്പായിരുന്നു. 6-1ന് സ്‌പൈക്കേഴ്സ് മുന്നിട്ടുനിന്നു. ഇടവേളയ്ക്ക് ശേഷം ശേഷം മത്സരത്തിലേയ്ക്ക് തിരിച്ചെത്താൻ അഹമ്മദാബാദ് ശ്രമിച്ചെങ്കിലും ഒരിക്കൽ കൂടി പ്രവീൺ കേരളത്തിന്റെ രക്ഷകനായി. അഹമ്മദാബാദ് അടുപ്പിച്ച് വിളിച്ച രണ്ട് സൂപ്പർ പോയിന്റുകളിൽ ഒന്ന് മാത്രമാണ് അക്കൗണ്ടിൽ വീഴ്ത്താൻ ഡിഫൻഡേഴ്സിന് സാധിച്ചത്. മറുവശത്ത് പ്രഭാകരനും രോഹിതും കൊച്ചിടെ ലീഡ് ഉയർത്തി. ഡിഫൻഡേഴ്സ് നായകൻ രഞ്ജിത് സെർവിൽ വരുത്തിയ പിഴവിൽ അഞ്ചാം സെറ്റും മത്സരവും കൊച്ചിയ്ക്ക് സ്വന്തം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Pro volleyball league kochi blue spikers vs ahmedabad defenders match report

Next Story
ബെംഗലുരുവിനെ തോൽക്കാൻ വിടാതെ ബ്ലാസ്റ്റേർസ്; ഐഎസ്എല്ലിൽ സമനിലkerala blasters, isl, bengaluru fc, manjappada, football, indian super league match, sports news in malayalam, കേരള ബ്ലാസ്‌റ്റേഴ്‌സ്, ഐഎസ്എല്‍, ബെംഗളൂരു എഫ്‌സി, മഞ്ഞപ്പട, ഫുട്‌ബോള്‍, ഇന്ത്യന്‍ സൂപ്പര്‍ ലീഗ്
The moderation of comments is automated and not cleared manually by malayalam.indianexpress.com