scorecardresearch
Latest News

പ്രോ വോളിബോൾ ലീഗ്: ആധിപത്യം തുടരാൻ കാലിക്കറ്റ്; കന്നി ജയം തേടി മുംബൈ

വിജയം ആവർത്തിക്കാൻ കാലിക്കറ്റും കന്നി വിജയത്തിനായി മുംബൈയും കോർട്ടിലിറങ്ങുമ്പോൾ മത്സരം തീപാറുമെന്നുറപ്പ്

പ്രോ വോളിബോൾ ലീഗ്: ആധിപത്യം തുടരാൻ കാലിക്കറ്റ്; കന്നി ജയം തേടി മുംബൈ
Calicut vs Mumbai

കൊച്ചി: പ്രഥമ പ്രോ വോളിബോൾ ലീഗിൽ രണ്ടാം ജയം തേടി കാലിക്കറ്റ് ഹീറോസ് ഇന്നിറങ്ങും. യു മുംബ വോളിയാണ് രണ്ടാം മത്സരത്തിൽ കാലിക്കറ്റിന്റെ എതിരാളികൾ. രാത്രി ഏഴ് മണിക്ക് കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരം. വിജയം ആവർത്തിക്കാൻ കാലിക്കറ്റും കന്നി വിജയത്തിനായി മുംബൈയും കോർട്ടിലിറങ്ങുമ്പോൾ മത്സരം തീപാറുമെന്നുറപ്പ്.

ലീഗിലെ ആദ്യ പോരാട്ടത്തിൽ ചെന്നൈ സ്‌പാർട്ടൺസിനെ ഒന്നിനെതിരെ നാല് സെറ്റുകൾക്ക് പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് കാലിക്കറ്റ് രണ്ടാം മത്സരത്തിനിറങ്ങുന്നത്. മുംബൈ ആകട്ടെ ആദ്യ മത്സരത്തിൽ കേരളത്തിന്റെ മറ്റൊരു ടീമായ കൊച്ചി ബ്ലൂ സ്‍പൈക്കേഴ്സിനോട് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ടിരുന്നു.

നായകൻ ജെറോം വിനീത് തന്നെയാണ് ടീമിന്റെ പ്രധാന കരുത്ത്. അറ്റാക്കിങ്ങിൽ അമേരിക്കൻ താരം പോൾ ലോട്മാനും കാർത്തിക്കിനുമൊപ്പം മലയാളികളുടെ ഹൈഡ്രജൻ ബോയി അജിത് ലാലും ചേരുന്നതോടെ എതിരാളികളെ മുട്ടുകുത്തിക്കാൻ സാധിക്കും. പ്രതിരോധ കോട്ടകെട്ടാനുള്ള ഉത്തരവാദിത്വം കോംഗോ താരം ഇലൗനിയ്ക്കാണ്. ലിബറോ രതീഷ് സി കെയും ടീമിന്റെ മറ്റൊരു കരുത്താണ്.

മറുവശത്ത് ആദ്യ മത്സരത്തിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയെങ്കിലും യു മുംബയെയും നിസ്സാരക്കാരായി കാലിക്കറ്റ് കാണുന്നില്ല. അക്രമണത്തിന്റെ ചുമതല കൗമാര താരം പങ്കജ് ശർമ്മയ്ക്കും പഞ്ചാബ് താരം ഹർദീപ് സിങ്ങിനുമാണ്. ബ്ലോക്കർമാരായി ഇന്ത്യൻ താരം ദീപേഷ് കുമാറും ജോൺ ജോസഫും ചേരും. വിദേശ താരങ്ങളാ. തോമിസ്ലാവും നിക്കോളാസും ചേരുന്നതോടെ ടീം സജ്ജമാകും.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Pro volleyball league calicut heroes vs u mumba volley match preview