scorecardresearch

പ്രോ വോളിബോൾ ലീഗ്: കൊച്ചി തീരത്ത് ആഞ്ഞടിച്ച് കോഴിക്കോടൻ തിരമാലകൾ

കേരള ഡർബിയിൽ കൊച്ചിയ്‌ക്കെതിരെ അഞ്ച് സെറ്റും തൂത്തുവാരിയാണ് കോഴിക്കോടിന്റെ ജയം

കേരള ഡർബിയിൽ കൊച്ചിയ്‌ക്കെതിരെ അഞ്ച് സെറ്റും തൂത്തുവാരിയാണ് കോഴിക്കോടിന്റെ ജയം

author-image
Joshy K John
New Update
പ്രോ വോളിബോൾ ലീഗ്: കൊച്ചി തീരത്ത് ആഞ്ഞടിച്ച് കോഴിക്കോടൻ തിരമാലകൾ

കൊച്ചി: പ്രഥമ പ്രോ വോളിബോൾ ലീഗിലെ കേരള ഡർബിയിൽ കോഴിക്കോടിന് തകർപ്പൻ. ടൂർണമെന്റിലെ ഏറ്റവും ശക്തരായ രണ്ട് ടീമുകൾ ഏറ്റുമുട്ടിയ മത്സരത്തിൽ കൊച്ചിയ്ക്കെതിരെ കോഴിക്കോടിന്റെ ജയം ആധികരികമായിരുന്നു. മത്സരത്തിലെ അഞ്ച് സെറ്റും കോഴിക്കോട് തൂത്തുവാരി. ഗ്യാലറിയിൽ തിങ്ങിനിറഞ്ഞ കാണികളുടെ മുന്നിൽ കൊച്ചിയ്ക്ക് തുടക്കം മുതൽ അടിപതറി.

Advertisment

അമേരിക്കൻ താരം പോൾ ലോട്മാൻ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരവും, കോഴിക്കോടിന്റെ നായകൻ ജെറോം വിനീത് ആരാധകരുടെ പ്രിയ താരവുമായി തിരഞ്ഞെടുക്കപ്പെട്ടു. ലീഗിൽ ആദ്യമായി ഒരു ടീം മൂന്ന് പോയിന്റ് സ്വന്തമാക്കുന്നതിനും ഇന്നത്തെ മത്സരം വേദിയായി.

സ്കോർ: 15-11, 15-9, 15-14, 15-13, 15-10

നായകൻ ജെറോം വിനീതിന്റെ സെർവിൽ നേടിയ ബ്ലോക്കിലൂടെ കാർത്തിക് കോഴിക്കോടിനായി അക്കൗണ്ട് തുറന്നു. കൊച്ചിയുടെ മറുപടി നായകൻ ഉക്രപാണ്ഡ്യനിലൂടെ. അടുത്ത രണ്ട് പോയിന്റും നേടിക്കൊണ്ട് മത്സരത്തിന്റെ നിയന്ത്രണം കാലിക്കറ്റ് ഏറ്റെടുത്തു. ഇലൗനിയും അജിത് ലാലും തീർത്ത പ്രതിരോധ കോട്ടയിൽ 6-2ന്റെ ലീഡിൽ കോഴിക്കോട് മുന്നിട്ട് നിന്നു. സൂപ്പർ പോയിന്റ് നേടാനായെങ്കിലും കോഴിക്കോടിനെ മറികടക്കാൻ കഴിയാതെ വന്നതോടെ 6-10ന് ആതിഥേയർ പിന്നിലായി.സെർവിങ്ങിൽ വരുത്തിയ പിഴവുകളാണ് കോഴിക്കോടിന് തിരിച്ചടിയായത്. എന്നാൽ ആദ്യ സെറ്റ് സ്വന്തമാക്കാൻ കൊച്ചിയ്ക്ക് അത് മാത്രം മതിയായിരുന്നില്ല. ജെറാം വിനീത് നിരന്തരം പോയിന്റ് വീഴ്ത്തിയതോടെ ആദ്യ സെറ്റ് 15-11ന് സ്വന്തമാക്കി കോഴിക്കോട് മുന്നിലെത്തി.

രണ്ടാം സെറ്റിന്റെ തുടക്കം തന്നെ കൊച്ചിയ്ക്ക് പിഴച്ചു. നായകൻ ഉക്രപാണ്ഡ്യന്റെ സെർവും മലയാളി താരം മനുവിന്റെ സ്മാഷും കോർട്ടിന് പുറത്ത്. പ്രതിരോധം കൂടി പരാജയപ്പെട്ടപ്പോൾ കോഴിക്കോട് 5-0ന് മുന്നിൽ.ആദ്യ ഇടവേളയ്ക്ക് പിരിയുമ്പോൾ കോഴിക്കോട് 8-1 എന്ന ലീഡിലേയ്ക്കുയർന്നു. തിരിച്ചുവരവിൽ കൊച്ചി സുരേഷിനെയും പ്രവീണിനെയും ഇറക്കിയെങ്കിലും രക്ഷയുണ്ടായില്ല. കളം നിറഞ്ഞ് കളിച്ച കോഴിക്കോടിന്റെ ഓരോ താരവും പന്ത് ലക്ഷ്യത്തിലെത്തിച്ചതോടെ പോയിന്റ് രണ്ടക്കം പോലും കടത്താനാകാതെ കൊച്ചി രണ്ടാം സെറ്റും കൈവിട്ടു. ജെറോം വിനീതിന്റെ അവസാന സ്‌മാഷിൽ 15-9ന് സെറ്റ് കോഴിക്കോടിന് സ്വന്തം.

Advertisment

publive-image

അജിത് ലാലിലൂടെയായിരുന്നു മൂന്നാം സെറ്റ് കോഴിക്കോട് തുടങ്ങിയത്. ലിബറോ രതീഷിന്റെ തകർപ്പൻ സേവുകളും കാർത്തിക്കിന്റെ സ്മാഷും മത്സരത്തിൽ ഒരിക്കൽ കൂടി കോഴിക്കോടിന് 4-0ന്റെ ലീഡ് നൽകി. പ്രഭാകരനിലൂടെയും പ്രവീണിലൂടെയും തിരിച്ചടിയ്ക്കാൻ കൊച്ചി ശ്രമിച്ചെങ്കിലും ഒപ്പമെത്താൻ സാധിച്ചില്ല. കൊച്ചിയുടെ പിഴവുകളാണ് മൂന്നാം സെറ്റിൽ മൂന്ന് പോയിന്റ് കോഴിക്കോടിന് ലഭിക്കാൻ കാരണം. അവസാന നിമിഷം കൊച്ചി അപ്രതീക്ഷിത കുതിപ്പ് നടത്തിയത് കോഴിക്കോടിനെ ഞെട്ടിച്ചു. എന്നാൽ കോംഗോ താരം നെറ്റിന് അപ്പുറത്ത് കോഴിക്കോടിനായി കെട്ടിയ മതിലിൽ തട്ടി കൊച്ചി കോർട്ടിൽ വീണ പന്തിൽ 15-14ന് മൂന്നാം സെറ്റും സ്വന്തമാക്കി കോഴിക്കോട് കേരള ഡർബിയിൽ ജയം കണ്ടെത്തി.

നാലാം സെറ്റിലും ജെറോം പതിവ് ആവർത്തിച്ചതോടെ കോഴിക്കോട് മുന്നിൽ. ജെറോമിന്റെ പിഴവിലായിരുന്നു കൊച്ചിയും അക്കൗണ്ട് തുറന്നത്. കോഴിക്കോടിന് വേണ്ടി ജെറോം വിനീതും കാർത്തക്കും പോൾ ലോട്മാനും പോയിന്റുകൾ നേടിയപ്പോൾ കോഴിക്കോടിന്റെ തന്നെ ഇലൗനിയും നവീൺകുമാറും കൊച്ചിയ്ക്കും പോയിന്റ് നൽകി. ഇതോടെ ഒപ്പത്തിനൊപ്പം പോയിന്റ് കുതിച്ചു (8-8). ലോട്മാനും ജെറോമും കോഴിക്കോടിനെ മുന്നിലെത്തിച്ചു. സൂപ്പർ പോയിന്റിലൂടെയായിരുന്നു കൊച്ചിയുടെ തിരിച്ചുവരവ്. മത്സരത്തിൽ വീണ്ടും ഇരു ടീമുകളും ഒപ്പത്തിനൊപ്പമെത്തിയെങ്കിലും (13-13) അവസാന രണ്ട് പോയിന്റുകൾ കൊത്തിയെടുത്ത് കോഴിക്കോടിന്റെ നാലാം ആണി.

publive-image

അഞ്ചാം സെറ്റിൽ ജെറാം വിനീതിന്റെ ആവർത്തിച്ചുള്ള രണ്ട് പിഴവുകൾ കൊച്ചിയ്ക്ക് രണ്ട് പോയിന്റ് സമ്മാനിച്ചു. എന്നാൽ അതിവേഗം മത്സരത്തിൽ വീണ്ടും കോഴിക്കോട് ലീഡ് കണ്ടെത്തി. കൊച്ചിയ്ക്ക് വേണ്ടിയും കോഴിക്കോടിന് വേണ്ടിയും കോഴിക്കോട് താരങ്ങൾ പോയിന്റ് നേടുന്ന കാഴ്ചയായിരുന്നു ആദ്യ ഇടവേള വരെ. തിരിച്ചുവരാൻ കൊച്ചി ശ്രമിച്ചെങ്കിലും സൂപ്പർ സെർവിൽ 15-10ന് അഞ്ചാം സെറ്റും കോഴിക്കോട് നേടി.

Pro Volleyball League

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: