കൊച്ചി: പ്രഥമ പ്രോ വോളിബോൾ ലീഗിൽ ഇന്ന് കേരള ഡർബി. കേരളത്തിൽ നിന്നുള്ള രണ്ട് ടീമുകൾ എന്നതിലുപരി ലീഗിലെ ഏറ്റവും ശക്തരായ ടീമുകൾ എന്ന വിശേഷണമാകും ഇന്നത്തെ മത്സരത്തിന് ഏറെ അനുയോജ്യം. ലീഗിൽ തോൽവി അറിയാതെ മുന്നേറുന്ന കാലിക്കറ്റ് ഹീറോസും കൊച്ചി ബ്ലൂ സ്‌പൈക്കേഴ്സും ഏറ്റുമുട്ടുമ്പോൾ കോർട്ടിൽ തീ പാറുമെന്നുറപ്പ്. രാത്രി ഏഴ് മണിയ്ക്ക് കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരം.

ലീഗിലെ ഉദ്ഘാടന മത്സരം മുതൽ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ശേഷമാണ് കൊച്ചി കാലിക്കറ്റിനെ നേരിടാനൊരുങ്ങുന്നത്. ആദ്യ മത്സരത്തിൽ മുംബൈയെ ഒന്നിനെതിരെ നാല് സെറ്റുകൾക്കും രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് അഹമ്മദാബാദ് ഡിഫൻഡേഴ്സിനെയും കൊച്ചി പരാജയപ്പെടുത്തിയിരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ ഹൈദരാബാദിനെയും കൊച്ചി പരാജയപ്പെടുത്തിയത് രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക്.

Also Read: പ്രോ വോളിബോൾ ലീഗ്:’സൂപ്പർ സ്‌പൈക്കേഴ്സ്’; കൊച്ചിയ്ക്ക് മൂന്നാം ജയം

മറുവശത്ത് കളിച്ച രണ്ട് കളികളും ജയിച്ചാണ് കോഴിക്കോടും എത്തുന്നത്. ആദ്യ മത്സരത്തിൽ ചെന്നൈ സ്‌പാർട്ടൺസിനെ കോഴിക്കോട് പരാജയപ്പെടുത്തിയത് ഒന്നിനെതിരെ നാല് സെറ്റുകൾക്ക്. രണ്ടാം മത്സരത്തിൽ മുംബൈയ്ക്കെതിരായ ജയം രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക്. ഇന്ന് ജയിക്കാനായാൽ കൊച്ചി സെമി ഉറപ്പിക്കും. കോഴിക്കോട് ജയിക്കുന്നതെങ്കിൽ വരും മത്സരങ്ങൾ കൂടി കാത്തിരിക്കേണ്ടി വരും ആദ്യ സെമി മത്സരാർത്ഥിയെ കാത്ത്.

ഇന്ത്യൻ നായകൻ മോഹൻ ഉക്രപാണ്ഡ്യൻ നയിക്കുന്ന കൊച്ചി ടീമിന്റെ അക്രമണങ്ങൾക്ക് നേതൃത്വം നൽകുന്നത് ഇന്ത്യൻ താരം പ്രഭാകരനും സ്ലോവക്യൻ താരം ആൻഡ്രേജ് പതുക്കുമാണ്. പ്രതിരോധത്തിൽ അമേരിക്കയുടെ ഡേവിഡ് ലീ തന്നെയാണ് കൊച്ചിയുടെ കുന്തമുന. ഒപ്പം രോഹിതും ചേരുന്നതോടെ എതിരാളികൾ ലക്ഷ്യം കാണാൻ ബുദ്ധിമുട്ടുമെന്ന് ഉറപ്പ്.

Also Read: പ്രോ വോളിബോൾ ലീഗ്: സുൽത്താന്മാരാകാൻ കാലിക്കറ്റ് ഹീറോസ്

മലയാളി താരം മനു ജോസഫാണ് ടീമിന്റെ പ്രധാന ഊർജ സ്രോതസ്. പകരക്കാരായി ഇറങ്ങി കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ പ്രവീണും സുരേഷും കൊച്ചിയുടെ പ്രതീക്ഷകൾ ഉയർത്തുന്നു. മലയാളി തന്നെയായ ഹരിപ്രസാദാണ് ടീമിലെ ലിബറോ. പകരക്കാരായി കളത്തിലെത്തിയ സുരേഷും, പ്രവീണും മുജീബും തിളങ്ങിയത് കൊച്ചിയുടെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നു.

pro volleyball league, pro volleyball league, pro volleyball league 2019, pro volleyball, pro volleyball 2019, pro volleyball league schedule, pro volleyball schedule 2019, ahmedabad defenders, chennai spartans, u mumba volley, black hawks hyderabad, volleyball news, indian sports news, indian sports, kochi blue spikers, calicut heroes, pro volleyball league, pro volleyball league, pro volleyball league 2019, pro volleyball, pro volleyball 2019, pro volleyball league schedule, pro volleyball schedule 2019, ahmedabad defenders, chennai spartans, u mumba volley, black hawks hyderabad, volleyball news, indian sports news, indian sports, kochi blue spikers, calicut heroes

താരസമ്പന്നമാണ് കാലിക്കറ്റ് ഹീറോസ്. കേരളതാരം ജെറോം വിനീത് നയിക്കുന്ന ടീമിന്റെ പ്രധാന കരുത്ത് അറ്റാക്കർ അജിത്‍ ലാലാണ്. രണ്ട് കളികളിൽ നിന്ന് ഇതിനോടകം 29 പോയിന്റുകൾ നേടി കഴിഞ്ഞ താരമാണ് അജിത് ലാൽ. അജിത്തിനൊപ്പം അമേരിക്കൻ താരം പോൾ ലോട്മാനും ജീത്തുവും ചേരുന്നതോടെ അക്രമണനിര കൂടുതൽ ശക്തമാകും.

calicut heroes vs u mumba volley, calicut vs mumbai, pro volleyball league, pro volleyball league, pro volleyball league 2019, pro volleyball, pro volleyball 2019, pro volleyball league schedule, pro volleyball schedule 2019, ahmedabad defenders, chennai spartans, u mumba volley, black hawks hyderabad, volleyball news, indian sports news, indian sports, kochi blue spikers, calicut heroes

കർണാടക നായകൻ കാർത്തിക്കും കോംഗോ താരം ഇലൗനിയും പ്രതിരോധ നിരയിൽ കോട്ടകെട്ടും. ലീഗിൽ ഇതുവരെ സെർവിലൂടെ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ താരമാണ് കാർത്തിക്ക്. ഇന്ത്യയിലെ തന്നെ പേരുകേട്ട ലിബറോമാരിൽ ഒരാളായ രതീഷ് കൂടി എത്തുന്നതോടെ ടീം സമ്പൂർണമാകും.

ടീമുകൾ തമ്മിലുള്ള പോരാട്ടത്തേക്കാൾ ഉപരിയായി ആരാധകർ തമ്മിലുള്ള ശക്തിപ്രകടനത്തിനാകും കൊച്ചി വേദിയാകുക. ലീഗിലെ ഏറ്റവും ശക്തരായ രണ്ട് ആരാധക കൂട്ടയ്മകളായ ചെമ്പടയും കെബിഎസ് ആർമിയുമാണ് ഇന്ന് നേർക്കുനേർ എത്തുന്നത്. കൊച്ചിയിലാണ് മത്സരം എങ്കിലും മലബാറി ജില്ലകളിൽ നിന്ന് കോഴിക്കോടിന് പിന്തുണയുമായി നിരവധി ആരാധകരെത്തുമെന്ന് ഉറപ്പാണ്. മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം ഇതിനോടകം വിറ്റുപോയി കഴിഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook