/indian-express-malayalam/media/media_files/uploads/2019/02/calicut-heroes-1-1.jpg)
കൊച്ചി: പ്രഥമ പ്രോ വോളിബോൾ ലീഗിൽ കാലിക്കറ്റ് ഹീറോസിന് തുടർച്ചയായ നാലാം ജയം. ഹൈദരാബാദ് ഹീറോസിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്കാണ് കാലിക്കറ്റ് പരാജയപ്പെടുത്തിയത്. ആദ്യ മൂന്ന് സെറ്റുകളും നേടിയാണ് കോഴിക്കോട് ഒരിക്കൽ കൂടി പ്രോ വോളിബോൾ ലീഗിൽ ജയം കണ്ടെത്തിയത്. ജയത്തോടെ സെമി ബെർത്തും കോഴിക്കോട് ഉറപ്പിച്ചു.
സ്കോർ: 15-11, 15-11, 15-7, 12-15, 11-15
കേരളത്തിന്റെ സൂപ്പർ സെറ്റർ മുത്തുസ്വാമിയ്ക്ക് പകരം പ്രശാന്തിനെയയുമായി ഇറങ്ങിയ ഹൈദരാബാദ് ആദ്യം തന്നെ അക്കൗണ്ട് തുറന്നു. അടുത്ത മൂന്ന് പോയിന്റും നേടി നായകൻ ജെറോം വിനീതിനെ മുന്നിലെത്തിച്ചു. പിന്നീട് കണ്ടത് ഒപ്പത്തിനൊപ്പം നിക്കുന്ന ഹൈദരാബാദിനെയും കോഴിക്കോടിനെയുമാണ്. അജിത് ലാൽ കോഴിക്കോടിനായി പോയിന്റുകൾ നേടിയപ്പോൾ കാഴ്സണും അമിതും ഹൈദരാബാദിന്റെ സ്കോറേഴ്സായി (10-10). എന്നാൽ സൂപ്പർ പോയിന്റിലൂടെ മുന്നിലെത്തിയ കോഴിക്കോട് ജയം 15-11ന് സ്വന്തമാക്കുകയായിരുന്നു.
എതിരാളികൾ വരുത്തിയ പിഴവിലായിരുന്നു രണ്ടാം സെറ്റിന്റെ തുടക്കത്തിൽ ഇരു ടീമുകളും പോയിന്റ് കണ്ടെത്തിയത്. രണ്ടാം സെറ്റിൽ റെയ്സൻ പിഴവിൽ വരുത്തിയ പിഴവായിരുന്നു കോഴിക്കോടിന് ആദ്യ പോയിന്റ് സമ്മാനിച്ചത്. ആദ്യ സെറ്റിന് സമാനമായി രണ്ടാം സെറ്റിലും ഇരു ടീമുകളും ഒരേപോലെ പോരാടിയെങ്കിലും കോട്ടിനുള്ളിൽ താരങ്ങൾ തമ്മിൽ രൂപപ്പെട്ട ആശയകുഴപ്പം ഒരുഘട്ടത്തിൽ ഹൈദരാബാദിനെ പിന്നോട്ടടിച്ചു. സൂപ്പർ പോയിന്റിലൂടെ ഒപ്പമെത്താനുള്ള ശ്രമം വിജയിച്ചെങ്കിലും കോഴിക്കോടിനോട് രണ്ടാം സെറ്റും 15-11 ന് ഹൈദരാബാദ് കൈവിട്ടു.
കോഴിക്കോട് നായകൻ ജെറോം വിനീതിന്റെ സെർവ് പുറത്തോട്ട് പോയതോടെ ഹൈദരാബാദ് ആദ്യ പോയിന്റ് നേടി. അശ്വാളിന്റെ സെർവിലെ പിഴവ് കോഴിക്കോടിനും തുണയായി. ലോട്മാന്റെ സ്‌പൈക്കുകളും കാർത്തിക്കിന്റെയും അജിത്തിന്റെയും ബുള്ളറ്റ് സെർവുകളും കോഴിക്കോടിനെ മുന്നിലെത്തിച്ചു. അജിത് ലാലിന്റെ തന്നെ പിഴവിലൂടെ ഹൈദരാബാദ് ഒപ്പമെത്തി. പിന്നീട് കണ്ടത് നവീൻ കുമാറിന്റെ ഒറ്റയാൾ പോരാട്ടം സെർവീലുടെ മാത്രം മൂന്ന് പോയിന്രുകൾ നവീൻ നേടിയപ്പോൾ 15-7ന് മൂന്നാം സെറ്റും കോഴിക്കോടിന് സ്വന്തം.
നാലാം സെറ്റിൽ തുടക്കത്തിൽ കണ്ടത് കോഴിക്കോടിന്റെ ആധിപത്യം. 5-0ന്റെ ലീഡിൽ കോഴിക്കോട് മുന്നേറി. ജെറോം വിനീതിന്റെ സൂപ്പർ സെർവും ഹൈദരാബാദ് താരങ്ങൾ വരുത്തിയ പിഴവുകളും കോഴിക്കോടിന്റെ ലീഡ് ഉയർത്തി 8-1. എന്നാൽ ഹൈദരാബാദിന്റെ കുതിപ്പ് അപ്രതീക്ഷിതമായിരുന്നു. മത്സരത്തിൽ 13-11 ന്റെ ലീഡിലേയ്കക്ക് ഹൈദരാബാദ് കുതിച്ചു. 15-12ന് ഹൈദരാബാദ് മത്സരത്തിൽ ആദ്യമായി ഒരു സെറ്റ് സ്വന്തമാക്കി.
അവസാന സെറ്റിൽ ജെറോം വിനീതിന് പകരം കോഴിക്കോടിന്രെ നായകനായി കർണാടക താരം കാർത്തിക് എത്തി. അഞ്ചാം സെറ്റ് തുടങ്ങിയത് നവീനിന്റെ സൂപ്പർ സെർവിൽ. നവീൻ തന്നെ ലീഡ് ഉയർത്തിയെങ്കിലും ഹൈദരാബാദ് മത്സരത്തിൽ ഒരിക്കൽകൂടി താളം കണ്ടെത്തിയതോടെ ഹൈദരാബാദ് കുതിച്ചു. 15-11ന് അവസാന സെറ്റും സ്വന്തമാക്കിയ ഹൈദരാബാദ് ടൂർണമെന്റിൽ സെമി സാധ്യത നിലനിർത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us