പ്രോ വോളിബോൾ ലീഗ്: ജയത്തോടെ തുടങ്ങി കാലിക്കറ്റ് ഹീറോസും

ഒന്നിനെതിരെ നാല് സെറ്റുകൾക്കായിരുന്നു കാലിക്കറ്റിന്റെ ജയം

കൊച്ചി: പ്രഥമ പ്രോ വോളിബോൾ ലീഗിൽ വിജയത്തോടെ തുടങ്ങി കേരളത്തിന്റെ രണ്ടാമത്തെ ടീമായ കാലിക്കറ്റ് ഹീറോസും. തുടക്കം മുതൽ ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് സെറ്റുകൾക്കായിരുന്നു കാലിക്കറ്റിന്റെ ജയം. മലയാളി താരം അജിത് ലാലാണ് കളിയിലെ താരം. സ്കോർ: 15-8, 15-8, 13-15, 15-11, 15-11.

ആദ്യ സെർവെടുത്ത കാലിക്കറ്റ് നായകൻ ജെറോം വിനീതിന് പിഴച്ചില്ല. ആദ്യ രണ്ടും പോയിന്റും സ്വന്തമാക്കി കാലിക്കറ്റ് മത്സരത്തിന്റെ ആഥിപത്യം ഏറ്റെടുത്തു. മൂർച്ഛയേറിയ സ്മാഷുകളുമായി കാലിക്കറ്റിന്റെ കർണാടക നായകൻ കാർത്തിക്കും മലയാളി താരം അജിത് ലാലും തിളങ്ങിയപ്പോൾ നെറ്റിന് മറുവശത്ത് കോംഗോ താരം ഇലൗനിയും കോട്ടകെട്ടി, ഇതോടെ ആദ്യ സെറ്റ് 15-8ന് കാലിക്കറ്റ് സ്വന്തമാക്കി. നായകൻ ജെറോമിന്റെ സ്മാഷിൽ തന്നെയിരുന്നു കാലിക്കറ്റിന്റെ വിന്നിങ് പോയിന്റും.

രണ്ടാം പകുതുിയിലും ആദ്യ പോയിന്റ് സ്വന്തമാക്കിയത് കാലിക്കറ്റ് ഹീറോസായിരുന്നു. ചെന്നൈയ്ക്കായി സെർവെടുത്ത റുഡിയ്ക്ക് പിഴച്ചതോടെ കോഴിക്കോട് അക്കൗണ്ട് തുറന്നു. പിന്നീട് കാലിക്കറ്റിന്റെ രണ്ട് സർവും പോയിന്റാക്കി മാറ്റി ജെറോം ടീമിനെ മുന്നിലെത്തിച്ചു. രണ്ടാം സെറ്റിൽ സൂപ്പർ പോയിന്റുകൾ സ്വന്തമാക്കുന്നതിൽ ഇരു ടീമുകളും മത്സരിച്ചു. എന്നാൽ ചെന്നൈ നായകൻ ഷെൽട്ടന്റെ തന്ത്രങ്ങൾ പലതും പിഴച്ചതോടെ രണ്ടാം സെറ്റും കാലിക്കറ്റ് ഹീറോസ് സ്വന്തമാക്കി. 15-8ന് തന്നെയായിരുന്നു രണ്ടാം സെറ്റും കാലിക്കറ്റ് ജയിച്ചത്.

മൂന്നാം സെറ്റിൽ ആദ്യ സെർവെടുത്ത ജെറോമിന് പിഴച്ചതോടെ ചെന്നൈ ആദ്യ പോയിന്റ് സ്വന്തമാക്കി. ഒപ്പമെത്താൻ കാലിക്കറ്റും പൊരുതിയതോടെ മൂന്നാം സെറ്റ് വാശിയേറിയതായി. റുഡിയും നവീൻ കുമാറും ചെന്നൈയ്ക്കായി പോയിന്റുകൾ നേടിയതോടെ ഒരു ഘട്ടത്തിൽ ചെന്നൈ മുന്നിട്ടു നിന്നു. എന്നാൽ വിട്ടുകൊടുക്കാൻ കാലിക്കറ്റ് തയ്യാറാകാതെ വന്നതോടെ പോയിന്റ് 12-12ന് ഒപ്പത്തിനൊപ്പം. 21 മിനിറ്റാണ് മൂന്നാം സെറ്റ് നീണ്ടുനിന്നത്. അവസാന മിനിറ്റുകളിൽ സൂപ്പർ പോയിന്റിന്റെ ആനുകൂല്യത്തിൽ 15-13ന് മൂന്നാം സെറ്റ് ചെന്നൈ സ്വന്തമാക്കി.

നാലാം സെറ്റിൽ കാലിക്കറ്റിന്റെ ശക്തമായ തിരിച്ചുവരവിന് തുടക്കകുറിച്ച് ആദ്യ പോയിന്റ് ജെറോം വിനീത് അക്കൗണ്ടിലിട്ടു. പിന്നാലെ ആദ്യ സെറ്റിന് സമാനമായി പ്രതിരോധത്തിൽ ഇലൗനി ഉറച്ചുനിന്നു. സെർവുകളിൽ കാർത്തിക്കും പോൾ ലോട്മാനും വിജയിക്കുകയും, അജിത്‌ലാലിന്റെ ബുള്ളറ്റ് സ്മാഷുകളും കൂടിയായതോടെ കാലിക്കറ്റിന് 15-11ന് നാലാം സെറ്റും മാത്സരവും സ്വന്തം.

മത്സരം കൈവിട്ടിട്ടും മനോവീര്യം കെടാതെ അവസാന സെറ്റിലും പന്ത് തട്ടിയ ചെന്നൈ കാലിക്കറ്റിനെ വിറപ്പിച്ചു. എന്നാൽ മത്സരത്തിലേക്ക് അതിവേഗം തിരിച്ചെത്തിയ കാലിക്കറ്റ് അഞ്ചാം സെറ്റും സ്വന്തമാക്കുകയായിരുന്നു. അവസാന സെറ്റ് 15-11ന് കാലിക്കറ്റ് വിജയിച്ചു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Pro volleyball league calicut heroes vs chennai spantans match report

Next Story
ഓടി തോല്‍പ്പിക്കാമെങ്കില്‍ ആയിക്കോ; ‘ടിവി’യിലെടുക്കാന്‍ വന്ന ചാഹലില്‍ നിന്നും രക്ഷപ്പെട്ടോടി ധോണിms dhoni, ind vs nz, ind vs nz live score, live cricket online, cricket score, live cricket, india vs new zealand, ind vs nz odi live score, ind vs nz 5th odi, india vs new zealand live score, india vs new zealand, india vs new zealand odi live score, india vs new zealand live score, ind vs nz 5th odi live score, cricket, star sports 1, star sports 1 live, star sports live, hotstar, hotstar live cricket, hotstar live cricket, dd sports live, cricket score, live cricket streaming, india vs new zealand odi live score, india vs new zealand live streaming, live cricket streaming, india vs new zealand cricket streaming, live cricket score, ind vs nz live streaming, india vs new zealand live streaming
The moderation of comments is automated and not cleared manually by malayalam.indianexpress.com