Pro Volleyball League India 2019: ഇന്ത്യൻ പ്രീമിയർ ലീഗിനും, ഇന്ത്യൻ സൂപ്പർ ലീഗിനുമൊക്കെ ശേഷം ഇന്ത്യൻ കായിക പ്രേമികൾക്ക് ആഘോഷിക്കാൻ മറ്റൊരു ലീഗുകൂടി എത്തുന്നു. സ്‌മാഷുകളും സെർവുകളും നിറയുന്ന വോളിബോൾ കോർട്ടിലാകും ഇനി ലീഗ് ആവേശം. പ്രഥമ റുപ്പേ പ്രോ വോളിബോൾ ലീഗിന് ഫെബ്രുവരി രണ്ടാം തിയതി തുടക്കമാകും.

ഉദ്ഘാടന സീസണിൽ ആറ് ടീമുകളാകും വോളിബോൾ കോർട്ടിൽ മാറ്റുരയ്ക്കുന്നത്. ഇതിൽ തന്നെ കേരളത്തിന്റെ രണ്ട് ടീമുകളുമുണ്ട്. കൊച്ചിയിൽ നിന്നും കൊച്ചി ബ്ലൂ സ്‌പൈക്കേഴ്സും കോഴിക്കോട് നിന്ന് കാലിക്കറ്റ് ഹീറോസുമാണ് കേരളത്തിൽ നിന്നുള്ള ടീമുകൾ. ഇതിന് പുറമെ അഹമ്മദാബാദ് ഡിഫൻഡേഴ്സ്, ചെന്നൈ സ്‌പാർത്തൻസ്, യു മുംമ്പ വോളി, ഹൈദരാബാദ് ബ്ലാക്ക് ഹ്വാക്ക്സ് എന്നീ ടീമുകളും പ്രോ വോളി ലീഗിൽ മത്സരിക്കും.

ബെയ്സ്‌ലൈൻ വെഞ്ചേഴ്സുമായി ചേർന്ന് വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ തന്നെയാണ് ലീഗ് സംഘടിപ്പിക്കുന്നത്. ഇന്ത്യൻ വോളിബോളിന്റെ പ്രതാപകാലം തിരിച്ചുപിടിക്കാനും യുവതാരങ്ങൾക്ക് അവസരമൊരുക്കാനും പ്രോ വോളി ലീഗിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.

എല്ലാ ടീമുകളിലും ഒരു ഇന്ത്യൻ ഐക്കൻ താരവും രണ്ട് വിദേശ താരങ്ങളും ടീമിൽ ഉണ്ടാകും. ഒരു അണ്ടർ-21 താരത്തെയും ടീമിലുൾപ്പെടുത്തിയിട്ടുണ്ട്. 18 മത്സരങ്ങളാകും ആദ്യ സീസണിൽ കളിക്കുക. രണ്ട് വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ടൂർണമെന്റിന്റെ ആദ്യ ഭാഗം കൊച്ചിയിലും രണ്ടാം ഭാഗം ചെന്നൈയിലുമായാണ് നടക്കുക.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ