scorecardresearch

കൊച്ചിക്ക് നിരാശ; കലാശപ്പോരില്‍ കാലിക്കറ്റിന്റെ എതിരാളികള്‍ ചെന്നൈ

ആദ്യ സെറ്റ് ചെന്നൈ അനായാസം ജയിച്ചെങ്കിലും തുടര്‍ന്നുള്ള രണ്ട് സെറ്റുകളിലും കൊച്ചി ശക്തമായി തിരിച്ചടിക്കുകയായിരുന്നു. ഇതോടെ കളി ആവേശകരമായ അന്ത്യത്തിലേക്ക് നീണ്ടു

ചെന്നൈ: പ്രോ വോളിയുടെ ഫൈനലില്‍ കേരളാ ടീമുകളുടെ ഏറ്റുമുട്ടല്‍ പ്രതീക്ഷ ആരാധകര്‍ക്ക് നിരാശ. കൊച്ചി സ്‌പൈക്കേഴ്‌സിനെ പരാജയപ്പെടുത്തി ചെന്നൈ സ്പാര്‍ട്ടന്‍സ് ഫൈനലിലേക്ക് പ്രവേശിച്ചു. 16-14,9-15, 10-15, 15-8, 15-13 എന്നിങ്ങനെയാണ് സ്‌കോര്‍.

ആദ്യ സെറ്റ് ചെന്നൈ അനായാസം ജയിച്ചെങ്കിലും തുടര്‍ന്നുള്ള രണ്ട് സെറ്റുകളിലും കൊച്ചി ശക്തമായി തിരിച്ചടിക്കുകയായിരുന്നു. ഇതോടെ കളി ആവേശകരമായ അന്ത്യത്തിലേക്ക് നീണ്ടു. ഒടുവില്‍ അവസാന രണ്ട് സെറ്റും പിടിച്ച് ചെന്നൈ കളി തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നുള്ള മറ്റൊരു ടീമായ കാലിക്കറ്റ് ഹീറോസ് ഫൈനല്‍ പ്രവേശനം നടേിയിരുന്നു. ഇതോടെ കളമൊരുങ്ങിയത് പ്രോ വോളിയിലെ ഏറ്റവും ശക്തരായ രണ്ട് ടീമുകളുടെ കലാശപ്പോരിനാണ്. ഒരു കളിപോലും പരാജയപ്പെടാതെ എത്തിയ കാലിക്കറ്റ് ടീമും ചെന്നൈയും നേര്‍ക്കു നേര്‍ വരുമ്പോള്‍ ഫൈനലില്‍ തീ പടരുമെന്നുറപ്പാണ്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Pro volleyball chennai beats kochi to enter final