ഹൈദരാബാദ് : പ്രോ കബഡി ലീഗിന്‍റെ അഞ്ചാം സീസണു ആവേശകരമായ തുടക്കം. തമിഴ് തലൈവയും തെലുങ്ക്‌ ടൈറ്റാനും തമ്മില്‍ ഏറ്റുമുട്ടുന്ന ആദ്യ മത്സരത്തിനു സാക്ഷ്യം വഹിക്കാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍കര്‍, ചിരഞ്ചീവി എന്നിവരടക്കം പല പ്രമുഖരും സന്നിഹിതരായിരുന്നു.

ബോളിവുഡ് താരം അക്ഷയ് കുമാറിന്‍റെ തകര്‍പ്പന്‍ നൃത്തചുവടുകളോടെയാണ് പ്രോ കബഡി ലീഗിനു കോടിയേറിയത്.  ഹൈദരാബാദിലെ ഗച്ചിബോലി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തിനു ശേഷം മഹാരാഷ്ട്രയില്‍ നിന്നുമുള്ള ടീമുകളായ യു മുമ്പയും പുനേരി പല്‍ട്ടാനും തമ്മില്‍ ഏറ്റുമുട്ടും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ