ഹൈദരാബാദ് : ഗ്രാമമെന്നോ പട്ടണമെന്നോ നഗരമെന്നോ ഭേദമില്ലാതെ ഇന്ത്യയിലാകമാനം കൊണ്ടാടുന്ന ഒരു കായികവിനോദമാണ് കബഡി. സ്കൂള്‍തലത്തിലും കോളേജ്തലത്തിലുമുള്ള മത്സരങ്ങള്‍ കബഡിയെ ഏറെ ജനപ്രിയമാക്കുന്നു. ട്രോഫികള്‍ക്കായി തെരുവുകള്‍ തെരുവുകള്‍ തമ്മില്‍ കബഡി മത്സരങ്ങളില്‍ ഏര്‍പ്പെടുന്നു.

കബഡിക്ക് ലഭിക്കുന്ന ഈ ജൈവികമായ വളര്‍ച്ച ഫുട്ബോളോ ഹോക്കിയോ അടങ്ങുന്ന മറ്റൊരു കായിക വിനോദത്തിനും സ്വപ്നം കാണാന്‍പോലും സാധിക്കുന്നതല്ല. ബംഗ്ലാദേശിന്‍റെ ദേശീയ വിനോദം ആയിട്ടുകൂടി കബഡിക്ക് ഇതുവരെ ഒളിമ്പിക്സിലോ കോമണ്‍ വെല്‍ത്ത് മേളയിലോ ആവാസം ലഭിച്ചിട്ടില്ല എന്നതും മറ്റൊരു വസ്തുതയാണ്. 1990ലെ ഏഷ്യന്‍ ഗെയിംസില്‍ കളിച്ചിട്ടുള്ള കബഡി. അന്താരാഷ്ട്രതലത്തില്‍ കായിക വിനോദം എന്ന നിലയില്‍ അര്‍ഹിക്കുന്ന അംഗീകാരത്തില്‍ നിന്ന് ഇന്നും അകന്നുനില്‍ക്കുകയാണ്.

ഇതിനൊരു ഉണര്‍വ് ലഭിക്കുന്നത് പ്രോ കബഡി ലീഗിന്റെ വരവോടുകൂടിയാണ്. ഈ വര്‍ഷം നടക്കുന്ന അഞ്ചാമത് പ്രോകബഡി ലീഗ് ആരംഭിക്കാനിരിക്കെ. ലീഗിനെ ടീമുകളുടെ എണ്ണത്തിന്‍റെ കാര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ പ്രൊഫഷണല്‍ ലീഗ് ആക്കുവാനുള്ള ശ്രമമാണ് നടക്കുക. പുതിയ നാലു ടീമുകളാണ് ഈ വര്‍ഷം പ്രൊ കബഡി ലീഗില്‍ വരുന്ന്നത്. മൂന്നുമാസം നീളുന്ന ലീഗിലെ ആദ്യവാരം ഹൈദരാബാദിലാവും നടക്കുക. പ്രോ കബഡി ലീഗിന്‍റെ ഉദ്ഘാടനവും ഹൈദരാബാദില്‍ തന്നെയാവും നടക്കുക.

വ്യായാഴ്ച്ച നടന്ന ട്രോഫി അനാഛാദനത്തില്‍ പന്ത്രണ്ട് ടീമുകളുടെ നായകന്മാരും സന്നിഹിതരായിരുന്നു. ” ഞങ്ങള്‍ ലീഗ് ആരംഭിച്ച കാലഘട്ടത്തിലേക്കാണ് ഞാന്‍ പോയത്” സ്റ്റാര്‍ സ്പോര്‍ട്സ് എംഡി സഞ്ജയ്‌ ഗുപ്ത പറഞ്ഞു. “ലീഗ് കൈവരിച്ച വളര്‍ച്ചയിലും ലീഗിനു നേടാന്‍ കഴിഞ്ഞ സ്വാധീനത്തിലും ഞാന്‍ അഭിമാനംകൊള്ളുന്നു. പുതിയ പ്രദേശങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്ന ലീഗ് ഇപ്പോള്‍ പന്ത്രണ്ട് ടീമുകളുമായി ഇപ്പോള്‍ ഏറ്റവും വലിയ അഭ്യന്തര ലീഗായി രൂപപ്പെട്ടു കഴിഞ്ഞു” അദ്ദേഹം പറഞ്ഞു.

പ്രോ കബഡി ലീഗിന്‍റെ ഉദ്ഘാടനവേളയില്‍ രണ്ടുകളികളും നടക്കും. ഉദ്ഘാടനമത്സരങ്ങളില്‍ തെലുഗു ടൈറ്റാന്‍സ് തമിഴ് തലൈവയേയും, യു മുംബൈയും പുനേരി പല്‍ട്ടാനേയും നേരിടും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ