മുംബൈ: പ്രോ കബഡി ലീഗിൽ പങ്കെടുക്കാൻ ഇത്തവണ പാക്കിസ്ഥാൻ താരങ്ങൾ ഉണ്ടാവില്ല. ഭീ​ക​ര​ത​യെ സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ പ്രോ ​ക​ബ​ഡി ലീ​ഗി​ൽ ക​ളി​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ ക​ളി​ക്കാ​രെ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കേ​ന്ദ്ര​ കായിക മന്ത്രി വിജയ് ഗോയൽ വ്യക്തമാക്കിയിരുന്നു. പ്രോ കബഡിയുടെ പുതിയ സീസണിനായി നടന്ന ലേലത്തിൽ പാക്ക് താരങ്ങളെ ഒരു ടീം വാങ്ങിയില്ല.

പാക്കിസ്ഥാനിൽ നിന്ന് 10 താരങ്ങളാണ് ഇത്തവണ ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തത്. കബഡിയിലെ ഇതിഹാസ താരമായ വാസിം സജ്ജാദ് ഉൾപ്പടെയുള്ള താരങ്ങളാണ് പട്ടികയിൽ ഉണ്ടായിരുന്നത്. ലീ​ഗി​ന്‍റെ അ​ഞ്ചാം സീ​സ​ണ്‍ ജൂ​ണ്‍ 25നാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. ക​ളി​ക്കാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള ലേ​ല​ത്തി​ൽ പാ​ക് ക​ബ​ഡി താ​ര​ങ്ങ​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സം​ഘാ​ട​ക​ർ​ക്ക് അ​വ​രെ ക​ളി​ക്കാ​ൻ വി​ളി​ക്കാ​മെ​ങ്കി​ലും ക​ള​ത്തി​ലി​റ​ങ്ങാ​ൻ അ​നു​വ​ദി​ക്കി​ല്ല. അ​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ലും ക​ളി​ക്ക​ണോ വേ​ണ്ട​യോ എ​ന്ന് സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കും. ഭീ​ക​ര​ത​യി​ൽ​നി​ന്നു വി​ട്ടു​നി​ൽ​ക്കാ​ത്ത പ​ക്ഷം പാ​ക്കി​സ്ഥാ​നെ പ​ങ്കെ​ടു​പ്പി​ക്കാ​ൻ ക​ഴി​യി​ല്ല- കാ​യി​ക മ​ന്ത്രി വി​ജ​യ് ഗോ​യ​ൽ വ്യ​ക്ത​മാ​ക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ