കായിക താരങ്ങളോട് പരിശീലകർ പറഞ്ഞ് നൽകുന്ന അടിസ്ഥാന തത്വങ്ങളിൽ ഒന്നാണ് എതിരാളികളെ വിലകുറച്ച് കാണരുത് എന്ന്. ഈ തത്വത്തിന്റെ വില മനസ്സിലാക്കിയിരിക്കുകയാണ് പ്രൊ കബഡിയിലെ ഒരു പ്രമുഖ താരം. ഇന്ത്യൻ ദേശീയ ടീമിലെ സൂപ്പർ താരവും പ്രൊകബഡി ലീഗിലെ പൂനെരി പാൽട്ടാന്റെ സൂപ്പർ റൈഡറുമായ സന്ദീപ് നർവാലിനാണ് അമിത ആത്മവിശ്വാസം വിനയായത്.

പൂനേരി പൽട്ടാനും ദബാംഗ് ഡൽഹിയും തമ്മിലുള്ള മത്സരത്തിലാണ് സന്ദീപ് നർവാൽ നാണം കെട്ടത്. റെയ്ഡിനായി ഡബാംഗ് ദില്ലിയുടെ കളത്തിൽ എത്തിയ സന്ദീപ് പോയിന്റെ നേടാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാൽ കളത്തിന്റെ ഒരു വശത്തേക്ക് മാത്രമായിരുന്നു സന്ദീപിന്റെ ശ്രദ്ധ. സന്ദീപിന്റെ അശ്രദ്ധ മനസ്സിലാക്കിയ ഡൽഹിയുടെ നിലേഷ് ഷിൻഡെ സന്ദിപിനെ മലർത്തിയടിച്ചു. അപ്രതീക്ഷിതമായ ഒരു ടാക്കിൾ സന്ദീപിനെ തകർത്തു. പ്രതീക്ഷിക്കാതെയുള്ള നിലേഷ് ഷിൻഡെയുടെ ടാക്കിളിൽ സന്ദീപ് കുലുങ്ങി.
ആദ്യ ദൃശ്യം ഒന്ന് കണ്ട് നോക്കൂ..

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ