ഐപിഎല്ലിന്റെ തന്റെ അരങ്ങേറ്റ മത്സരത്തിനിടെ വീണ കണ്ണീരിന് അര്‍ധ സെഞ്ച്വറി കൊണ്ട് പകരം വീട്ടി പൃഥ്വി ഷാ. ഐപിഎല്ലിലെ രണ്ടാം മത്സരത്തില്‍ തന്നെയാണ് പൃഥ്വി ഷായുടെ അര്‍ധ സെഞ്ച്വറി.

കൊല്‍ക്കത്തയുടെ ബൗളിംഗ് നിരയെ അനായാസം നേരിട്ട പൃഥ്വി 33 പന്തില്‍ നിന്നുമാണ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. തുടക്കക്കാരന്റെ പകപ്പില്ലാതെ നായകന്‍ ശ്രേയസ് അയ്യരെ കാഴ്ച്ചക്കാരനാക്കിയാണ് ഇന്ത്യയുടെ അണ്ടര്‍ 19 ക്യാപ്റ്റന്‍ ബാറ്റ് വീശുന്നത്.

ഓസ്‌ട്രേലിയുടെ മിച്ചല്‍ ജോണ്‍സനെ മനോഹരമായ സിക്‌സറടക്കം രണ്ട് സിക്‌സ് പായിച്ച പൃഥ്വി ഏഴ് ഫോറും നേടിയിട്ടുണ്ട്. ഗംഭീറില്ലാതെ ഇറങ്ങിയ ഇറങ്ങിയ ഡല്‍ഹിയ്ക്കായി ബാറ്റിംഗ് ഓപ്പണ്‍ ചെയ്തത് പൃഥ്വിയും കോളിന്‍ മണ്‍റോയുമായിരുന്നു. മണ്‍റോ നേരത്തെ മടങ്ങിയെങ്കിലും അയ്യരുമൊത്ത് മികച്ച പാര്‍ട്ണര്‍ഷിപ്പാണ് പൃഥ്വി പടുത്തുയര്‍ത്തുന്നത്.

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 111 എന്ന നിലയിലാണ് ഡല്‍ഹി ഡെയര്‍ഡെവിള്‍സ്. ശ്രേയസും പൃഥ്വിയും ചേര്‍ന്ന് ഫിഫ്റ്റി പാര്‍ട്ണര്‍ഷിപ്പും കടന്നിട്ടുണ്ട്. 62 റണ്‍സെടുത്താണ് പൃഥ്വി പുറത്തായത്.

പൃഥ്വിയുടെ സിക്‌സ് കാണാം

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ