രാജ്കോട്ടിൽ ഷാ “ഷോ”; ഇന്ത്യ ശക്തമായ നിലയിൽ

അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് പൃഥ്വി ഷാ

രാജ്കോട്ട്: അരങ്ങേറ്റ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ കൗമാര താരം പൃഥ്വി ഷായ്ക്ക് തകർപ്പൻ സെഞ്ചുറി. ആക്രമണ ശൈലിയിൽ ബാറ്റ് വീശിയ ഷാ 99 പന്തിൽനിന്നും 15 ബൗണ്ടറികളടക്കമാണ് സെഞ്ചുറി തികച്ചത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമാണ് പൃഥ്വി ഷാ.

ഒടുവിൽ വിവരം കിട്ടുമ്പോൾ സെഞ്ചുറി നേടിയ യുവതാരം പൃഥ്വി ഷായുടെയും അർദ്ധ സെഞ്ചുറി നേടിയ ചേതേശ്വർ പൂജാരയുടെയും മികവിൽ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തിട്ടുണ്ട്. റൺസൊന്നും എടുക്കാത്ത രാഹുലിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് തുടക്കത്തിലെ നഷ്ടമാകുകയായിരുന്നു.

അരങ്ങേറ്റ മത്സരത്തിൽ തന്നെ ഒരുപിടി റെക്കോർഡുകളും ഷാ സ്വന്തം പേരിൽ കുറിച്ചു. ഇന്ത്യക്കായി സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് ഷാ. വെസ്റ്റ് ഇൻഡീസിനെതിരെ ബാറ്റേന്തുമ്പോൾ ഷായുടെ പ്രായം 18 വയസ്സും 329 ദിവസവുമാണ്. തന്റെ 17-ാം വയസ്സിൽ ഇന്ത്യക്കായി സെഞ്ചുറി നേടിയ സച്ചിൽ തെൻഡുൽക്കറാണ് ഈ പട്ടികയിൽ മുന്നിൽ.

ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഏഴാമത്തെ താരമാണ് ഷാ. അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ചുറി നേടുന്ന പതിനഞ്ചാമത്തെ ഇന്ത്യൻ താരവും ഷാ തന്നെ. ടെസ്റ്റ് അരങ്ങേറ്റത്തിൽ അതിവേഗം സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമെന്ന റെക്കോർഡും ഷായ്‍ക്കാണ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Prithvi shaw score a century in his debut test against west indies

Next Story
ലഞ്ചിന് പിരിയുമ്പോൾ ഇന്ത്യ 133/1; വിൻഡീസിനെതിരെ പൃഥ്വി ഷായ്ക്ക് അർദ്ധ സെഞ്ചുറി
The moderation of comments is automated and not cleared manually by malayalam.indianexpress.com