30 പന്തിൽ നിന്ന് അർദ്ധ സെഞ്ച്വറി; വിജയ് ഹസാരെ ട്രോഫിയിൽ 800 റൺസ് നേടുന്ന ആദ്യ താരമായി പൃഥ്വി ഷാ

ടൂർണമെന്റിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് പൃഥ്വി ഷാ.

Prithvi Shaw, Prithvi Shaw vijay hazare, Prithvi Shaw vijay hazare final, Prithvi Shaw fifty, Prithvi Shaw mumbai, cricket news, cricket news, വിജയ് ഹസാരെ ട്രോഫി, പൃഥ്വി ഷാ, ie malayalam

ഞായറാഴ്ച നടന്ന വിജയ് ഹസാരെ ട്രോഫിയുടെ ഫൈനലിൽ 30 പന്തിൽ അർധസെഞ്ച്വറി നേടിയ പൃഥ്വി ഷാ തന്റെ അവിശ്വസനീയമായ ഫോം തുടർന്നു. ഉത്തർപ്രദേശിനെതിരെ 313 റൺസ് പിന്തുടർന്ന മുംബൈക്ക് വേണ്ടി ഷാ വെറും 39 പന്തിൽ നിന്ന് 73 റൺസ് നേടി, അതിൽ ഒമ്പത് ഫോറുകളും രണ്ട് സിക്സറുകളും ഉൾപ്പെടുന്നു.

ടൂർണമെന്റിൽ ആകെ 827 റൺസ് നേടിയ ആദ്യ കളിക്കാരനെന്ന നേട്ടവും ഷാ സ്വന്തമാക്കി.ടൂർണമെന്റിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് പൃഥ്വി ഷാ.

165.40 എന്ന ശരാശരിയിലും 138.29 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് മുംബൈ ക്യാപ്റ്റൻ ഈ റൺസ് നേടിയത്.

സൗരാഷ്ട്രക്കെതിരായ ക്വാർട്ടർ ഫൈനലിൽ 123 പന്തിൽ നിന്ന് പുറത്താകാതെ 185 റൺസാണ് ഷാ നേടിയത്. സെമി ഫൈനലിൽ കർണാടകക്കെതിരെ 122 പന്തിൽ നിന് 165 റൺസും നേടി. ഫൈനലിൽ ഉത്തർപ്രദേശിനെതിരെ ഇപ്പോൾ 39 പന്തിൽ നിന്ന് 73 റൺസും താരം നേടി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Prithvi shaw continues dream run in vijay hazare trophy 30 ball fifty in final

Next Story
അരങ്ങേറ്റം ഗംഭീരമാക്കി ഇഷാൻ കിഷൻ; തകർത്തടിച്ച് കോഹ്‌ലി: ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യvirat kohli, kohli, kohli india, kohli england, india vs england, ind vs eng, cricket news, കോഹ്ലി, ക്രിക്കറ്റ്, ടി20, ഇന്ത്യ ഇംഗ്ലണ്ട്, ഇന്ത്യ-ഇംഗ്ലണ്ട്, ഇന്ത്യ ഇംഗ്ലണ്ട് ടി20, ഇന്ത്യ-ഇംഗ്ലണ്ട് ടി20, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com