/indian-express-malayalam/media/media_files/uploads/2021/03/prithvi-shaw.jpg)
ഞായറാഴ്ച നടന്ന വിജയ് ഹസാരെ ട്രോഫിയുടെ ഫൈനലിൽ 30 പന്തിൽ അർധസെഞ്ച്വറി നേടിയ പൃഥ്വി ഷാ തന്റെ അവിശ്വസനീയമായ ഫോം തുടർന്നു. ഉത്തർപ്രദേശിനെതിരെ 313 റൺസ് പിന്തുടർന്ന മുംബൈക്ക് വേണ്ടി ഷാ വെറും 39 പന്തിൽ നിന്ന് 73 റൺസ് നേടി, അതിൽ ഒമ്പത് ഫോറുകളും രണ്ട് സിക്സറുകളും ഉൾപ്പെടുന്നു.
ടൂർണമെന്റിൽ ആകെ 827 റൺസ് നേടിയ ആദ്യ കളിക്കാരനെന്ന നേട്ടവും ഷാ സ്വന്തമാക്കി.ടൂർണമെന്റിൽ ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് പൃഥ്വി ഷാ.
Wide off - Cover drive for a four!
Shot ball - Pull shot for a six!
Full length - One bounce four on Mid-On
Spin - Lofted for a Six!
800+ runs with ooping avg of 205 #PrithviShaw the name! #VijayHazareTrophy2021pic.twitter.com/wQu0cZMIWp
— Anand Madhav (@Anandmadhav96) March 14, 2021
165.40 എന്ന ശരാശരിയിലും 138.29 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് മുംബൈ ക്യാപ്റ്റൻ ഈ റൺസ് നേടിയത്.
സൗരാഷ്ട്രക്കെതിരായ ക്വാർട്ടർ ഫൈനലിൽ 123 പന്തിൽ നിന്ന് പുറത്താകാതെ 185 റൺസാണ് ഷാ നേടിയത്. സെമി ഫൈനലിൽ കർണാടകക്കെതിരെ 122 പന്തിൽ നിന് 165 റൺസും നേടി. ഫൈനലിൽ ഉത്തർപ്രദേശിനെതിരെ ഇപ്പോൾ 39 പന്തിൽ നിന്ന് 73 റൺസും താരം നേടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us