scorecardresearch

നാക്കും ബാറ്റും പന്തും ആയുധമാക്കി പൃഥ്വി ഷായും സിറാജും; വിജയ് ഹസാരെ ട്രോഫിയില്‍ തീപാറും ഏറ്റുമുട്ടല്‍

സിറാജിന്റെ പന്തുകള്‍ നേരിടാനാകാതെ പൃഥ്വി ഷാ വിഷമിച്ചതിനെ തുടര്‍ന്നാണ് കളിക്കളത്തില്‍ ഇരുതാരങ്ങളും വാക്ക് കൊണ്ട് പരസ്പരം കോര്‍ത്തത്

സിറാജിന്റെ പന്തുകള്‍ നേരിടാനാകാതെ പൃഥ്വി ഷാ വിഷമിച്ചതിനെ തുടര്‍ന്നാണ് കളിക്കളത്തില്‍ ഇരുതാരങ്ങളും വാക്ക് കൊണ്ട് പരസ്പരം കോര്‍ത്തത്

author-image
WebDesk
New Update
നാക്കും ബാറ്റും പന്തും ആയുധമാക്കി പൃഥ്വി ഷായും സിറാജും; വിജയ് ഹസാരെ ട്രോഫിയില്‍ തീപാറും ഏറ്റുമുട്ടല്‍

സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടായ പുത്തന്‍ താരോദയമാണ് പൃഥ്വി ഷാ. മുംബൈക്കാരനായ 18 വയസുകാരന്‍ പയ്യന്‍ തന്റെ അരങ്ങേറ്റത്തില്‍ തന്നെ സെഞ്ച്വറി നേടിയതോടെ സാക്ഷാല്‍ സച്ചിന്റേയും സെവാഗിന്റേയുമൊക്കെ പിന്‍ഗാമിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇപ്പോള്‍ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കുകയാണ് താരം.

Advertisment

വിജയ് ഹസാരെ ട്രോഫിയിലും മികച്ച പ്രകടനാണ് പൃഥ്വി ഷാ പുറത്തെടുക്കുന്നത്. ഇതിനിടെ യുവതാരം മുഹമ്മദ് സിറാജുമായുള്ള പൃഥ്വിയുടെ ഏറ്റുമുട്ടല്‍ ചര്‍ച്ചയായിരിക്കുകയാണ്. വിജയ് ഹസാര ട്രോഫി സെമി ഫൈനലില്‍ മുംബൈ ബാറ്റ് ചെയ്യുമ്പോഴായിരുന്നു കളിക്കളത്തില്‍ ഇരുതാരങ്ങളും വാക്ക്പോര് നടത്തിയത്. ഒന്‍പതാം ഓവറിലായിരുന്നു സംഭവം.

സിറാജിന്റെ പന്തുകള്‍ നേരിടാനാകാതെ വിഷമിച്ചതിനെ തുടര്‍ന്നാണ് കളിക്കളത്തില്‍ ഇരുതാരങ്ങളും വാക്ക് കൊണ്ട് പരസ്പരം കോര്‍ത്തത്. സിറാജിന്റെ പന്തുകളുടെ പേസ് മനസിലാക്കാനോ അതനുസരിച്ച് ബാറ്റ് ചെയ്യാനോ പൃഥ്വിയ്ക്ക് കഴിയുന്നില്ലെന്നത് വീഡിയോയില്‍ നിന്നും വ്യക്തമാണ്. അന്താരാഷ്ട്ര തലത്തില്‍ ബാറ്റ്‌സ്മാനും ബൗളറും തമ്മിലുണ്ടാകുന്ന ഏറ്റുമുട്ടലുകളെ ഓര്‍മ്മപ്പെട്ടുന്നതാണ് ഇരുവരുടേയും പോര്. എന്നാല്‍ ഉടനെ തന്നെ മത്സരത്തിലേക്ക് തിരികെ വന്ന ഷാ തൊട്ടടുത്ത പന്തുകള്‍ ബൗണ്ടറി പായിച്ച് സിറാജിന് മറുപടി കൊടുക്കുകയും ചെയ്തു.

മത്സരത്തില്‍ വിജയിച്ച് മുംബൈ വിജയ് ഹസാര ട്രോഫി ഫൈനലില്‍ പ്രവേശിച്ചു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് രോഹിത്ത് റായിഡുവിന്റെ സെഞ്ച്വറി മികവില്‍ എട്ട് വിക്കറ്റിന് 246 റണ്‍സാണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ മഴ മൂലം തടസ്സപ്പെട്ട മത്സരത്തില്‍ വിജെഡി നിയമ പ്രകാരം വിജയിക്കുകയായിരുന്നു. 25 ഓവറില്‍ 96 റണ്‍സ് മതിയായിരുന്ന മുംബൈ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തു. ഇതോടെ 60 റണ്‍സിന് മുംബൈയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

Advertisment

മുംബൈയ്ക്കായി പൃഥി ഷാ 61ഉം രോഹിത്ത് 17ഉം റണ്‍സെടുത്ത് പുറത്തായപ്പോള്‍ നായകന്‍ ശ്രേയസ് അയ്യര്‍ 55ഉം രഹാന 17ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

Prithvi Shaw Cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: