/indian-express-malayalam/media/media_files/uploads/2018/10/prithvi-1.jpg)
ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യ തകർപ്പൻ വിജയമാണ് നേടിയത്. വിന്റീസിനെ രണ്ടാം ഇന്നിങ്സിൽ നിഷ്പ്രഭരാക്കി, പത്ത് വിക്കറ്റിനാണ് ഇന്ത്യ വിജയത്തേരിലേറിയത്. ഇന്ത്യൻ താരനിരയിൽ നിർണ്ണായകമായത് യുവതാരം പൃഥ്വി ഷായുടെ പ്രകടനമാണ്.
ആദ്യ ഇന്നിങ്സിൽ അർദ്ധ സെഞ്ചുറി നേടിയ താരം, രണ്ടാം ഇന്നിങ്സിൽ ബിഷുവിന്റെ പന്ത് ബൗണ്ടറി പായിച്ച് ഇന്ത്യയെ വിജയ തീരത്തേക്ക് എത്തിക്കുകയും ചെയ്തു. കരിയറിന്റെ തുടക്കത്തിൽ തന്നെ തകർപ്പൻ പ്രകടനത്തിലൂടെ റെക്കോഡുകളുടെ നീണ്ട നിര തന്റെ പേരിൽ കുറിക്കുകയും ചെയ്തു ഈ കൗമാരതാരം.
Read Also: "അതിവേഗം, അനായാസം"; വിൻഡീസിനെ പത്ത് വിക്കറ്റിന് തകർത്ത് ഇന്ത്യ
എടുത്ത് പറയേണ്ടേത് ക്രിക്കറ്റ് ഇതിഹാസം ബ്രാഡ്മാനെ മറികടക്കുന്ന നേട്ടമാണ്. ടെസ്റ്റ് കരിയറിലെ ഏറ്റവും ഉയർന്ന ബാറ്റിങ് ശരാശരി ഇപ്പോൾ പന്തിന്റെ പേരിലാണ്. 118.50 ആണ് ഷായുടെ ബാറ്റിങ് ശരാശരി. ഈ പട്ടികയിൽ ഷാക്ക് പിന്നിൽ ആരൊക്കെയെന്ന് കേട്ടാൽ ഞെട്ടും. മുൻ വെസ്റ്റ് ഇൻഡീസ് താരം ആന്റി ഗന്റെയും ക്രിക്കറ്റ് ഇതിഹാസം ഡോൺ ബ്രാഡ്മാനുമാണ് ഏറ്റവും ഉയർന്ന ബാറ്റിങ് ശരാശരിയുള്ള മറ്റ് താരങ്ങൾ. 99.94 ആണ് ബ്രാഡ്മന്റെ ശരാശരി.
വിജയ റൺ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരവും പൃഥ്വി ഷാ തന്നെ. ദക്ഷിണ ആഫ്രിക്കയുടെ പാറ്റ് കുമ്മിൻസാണ് ഇക്കാര്യത്തിൽ ഷാക്ക് മുന്നിലുള്ളത്. 18 വയസ്സും 339 ദിവസവും പ്രായമുള്ളപ്പോഴാണ് ബിഷുവിനെ ബൗണ്ടറി കടത്തി ഷാ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.
Read Also: "ഒന്ന് പോയാൽ മറ്റൊന്ന്"; ടെസ്റ്റ് ക്രിക്കറ്റിൽ വേറിട്ട റെക്കോർഡുമായി പന്ത്
അരങ്ങേറ്റത്തിൽ തന്നെ ടൂർണ്ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെടുന്ന പത്താമത്തെ താരമാണ് ഷാ. ഇന്ത്യൻ താരങ്ങളിൽ നാലാമനും. 1996 ൽ ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ പരമ്പരയിൽ തന്നെ പരമ്പരയുടെ താരമായി തിരഞ്ഞെടുക്കപ്പെട്ട മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയാണ് പട്ടികയിൽ ഒന്നാമത്.
രണ്ട് മത്സരങ്ങളിൽ നിന്ന് ഒന്ന് വീതവും സെഞ്ചുറിയും അർദ്ധസെഞ്ചുറിയും നേടിയ ഷായുടെ ആകെ സമ്പാദ്യം 237 റൺസാണ്. രാജ്കോട്ടിൽ നടന്ന ആദ്യ മത്സരത്തിൽ 134 റൺസാണ് പൃഥ്വി ഷാ നേടിയത്. ഹൈദരാബാദ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 70 റൺസും രണ്ടാം ഇന്നിങ്സിൽ 33 റൺസും താരം നേടി.
Read Also: വിരാട് കോഹ്ലിയെ കെട്ടിപ്പിടിച്ച് ചുംബിക്കാന്‍ ശ്രമിച്ച 19കാരനെതിരെ കേസെടുത്തു
നേരത്തെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഒരുപിടി റെക്കോർഡുകളും ഷാ സ്വന്തം പേരിൽ കുറിച്ചിരുന്നു. ഇന്ത്യക്കായി സെഞ്ചുറി നേടുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമാണ് ഷാ. വെസ്റ്റ് ഇൻഡീസിനെതിരെ ബാറ്റേന്തുമ്പോൾ ഷായുടെ പ്രായം 18 വയസ്സും 329 ദിവസവുമാണ്. തന്റെ 17-ാം വയസ്സിൽ ഇന്ത്യക്കായി സെഞ്ചുറി നേടിയ സച്ചിൽ തെൻഡുൽക്കറാണ് ഈ പട്ടികയിൽ മുന്നിൽ.
ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഏഴാമത്തെ താരമാണ് ഷാ. അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ചുറി നേടുന്ന പതിനഞ്ചാമത്തെ ഇന്ത്യൻ താരവും ഷാ തന്നെ. ടെസ്റ്റ് അരങ്ങേറ്റത്തിൽ അതിവേഗം സെഞ്ചുറി നേടുന്ന മൂന്നാമത്തെ താരമെന്ന റെക്കോർഡും ഷായ്‍ക്കാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us