കോ​ഴി​ക്കോ​ട്​: കി​നാ​ലൂ​രി​ൽ ഉ​ഷ സ്​​കൂ​ൾ ​ഓഫ് അ​ത്​​ല​റ്റി​ക്​​സിനായി നിർമ്മിച്ച സിന്തറ്റിക്ക് ട്രാക്ക് പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്തു. കി​നാ​ലൂ​രി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ​യാ​ണ്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചത്. കേ​ന്ദ്ര കാ​യി​ക മ​ന്ത്രി വി​ജ​യ്​ ഗോ​യ​ൽ ചടങ്ങിന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്​​ഥാ​ന കാ​യി​ക മ​ന്ത്രി എ.​സി. മൊ​യ്​​തീ​ൻ, എം.​എ​ൽ.​എ​മാ​രാ​യ ഒ. ​രാ​ജ​ഗോ​പാ​ൽ, പു​രു​ഷ​ൻ ക​ട​ലു​ണ്ടി, എം.​പി​മാ​രാ​യ സു​രേ​ഷ്​​ഗോ​പി, എം.​കെ. രാ​ഘ​വ​ൻ തു​ട​ങ്ങി​യ​വ​ർ ചടങ്ങിൽ സംസാരിച്ചു.

മികച്ച താരങ്ങളെ വാർത്തെടുക്കാൻ ഉഷ് സ്ക്കൂളിന് സാധിക്കട്ടെയെന്ന് പ്രധാനമന്ത്രി ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. കേ​ന്ദ്ര കാ​യി​ക യു​വ​ജ​ന​ക്ഷേ​മ കാ​ര്യാ​ല​യ​ത്തി​​ന്​ കീ​ഴി​ലെ നാ​ഷ​ന​ൽ സ്​​പോ​ർ​ട്​​സ്​ ഡെ​വ​ല​പ്മെന്ര് ഫ​ണ്ടി​ൽ​നി​ന്ന്​ ല​ഭി​ച്ച 8.5 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ്​ സ്​​റ്റേ​ഡി​യം നി​ർ​മി​ച്ച​ത്. 2011 ഒ​ക്​​ടോ​ബ​ർ 29ന്​ ​അ​ന്ന​ത്തെ കേ​ന്ദ്ര കാ​യി​ക മ​ന്ത്രി അ​ജ​യ്​ മാ​ക്ക​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത പ്ര​വൃ​ത്തി സ്​​പോ​ർ​ട്​​സ്​ അ​തോ​റി​റ്റി ഓഫ് ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​ൻ​ട്ര​ൽ പി. ​ഡ​ബ്ല്യു.​ഡി ആ​ണ്​ പൂ​ർ​ത്തീ​ക​രി​ച്ച​ത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook