ന്യൂഡൽഹി: ദേശീയ കായിക ദിനത്തോട് അനുബന്ധിച്ച് കായികരംഗത്തെ 74 പ്രതിഭകളെ രാജ്യം ആദരിച്ചു. വിവിധ പുരസ്കാരങ്ങൾ നൽകിയാണ് ഇന്ത്യൻ കായികരംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച താരങ്ങളെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആദരിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത് ആദ്യമായി വിർച്വൽ സംവിധാനം ഉപയോഗിച്ചായിരുന്നു ഇത്തവണത്തെ പുരസ്കാര വിതരണം.
അഞ്ച് താരങ്ങൾക്ക് രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരവും 27 താരങ്ങൾക്ക് അർജുന അവാർഡും സമ്മാനിച്ചു. പുരസ്കാരങ്ങൾക്ക് അർഹരായ 74 പേരിൽ 60 പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. അതും വിവിധ സായി (സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ) കേന്ദ്രങ്ങളിൽ നിന്നും. 11 സായ് കേന്ദ്രങ്ങളാണ് ഒറു ചടങ്ങിന് ഒരേ സമയം വേദിയായത്.
#NationalSportsAwards: Congratulations to Paralympic high jumper #Mariyappan on winning the Rajiv Gandhi Khel Ratna 2020.
He won the Gold medal at 2016 Summer Paralympic games in the men's high jump T-42 category.@KirenRijiju @DGSAI @RijijuOffice @PIB_India @PMOIndia pic.twitter.com/i5CmTCBO1F— SAIMedia (@Media_SAI) August 29, 2020
ഖേൽരത്ന പുരസ്കാര ജേതാക്കളായ ഹോക്കി താരം റാണി രാംപാൽ, ടേബിൾ ടെന്നീസ് താരം മനിക ബദ്ര, അത്ലറ്റ് മാരിയപ്പൻ തങ്കവേലു എന്നിവർ ചടങ്ങിൽ പങ്കെടുത്ത് പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഭാഗമായി ദുബായിയിലുള്ള ക്രിക്കറ്റ് താരം രോഹിത് ശർമയും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഗുസ്തി താരം വിനേഷ് ഭോഗട്ടും ചടങ്ങിൽ പങ്കെടുത്തില്ല. ബംഗലൂരുവിലെ സായി കേന്ദ്രത്തിലായിരുന്നു റാണിയും മാരിയപ്പനും എത്തിയത്. മനിക പൂനെയിലും.
#NationalSportsAwards: Congratulations to Hockey player @imranirampal on winning the Rajiv Gandhi Khel Ratna 2020. She led and inspired the women's hockey team in qualifying for the Tokyo Olympics.@KirenRijiju @DGSAI @RijijuOffice @PIB_India @PMOIndia @IndiaSports @YASMinistry pic.twitter.com/4Ho9j9r3z6
— SAIMedia (@Media_SAI) August 29, 2020
രോഹിത്തിനൊപ്പം ഐപിഎല്ലിന്റെ ഭാഗമായി ദുബായിയിലുള്ള ഇന്ത്യൻ പേസർ ഇഷാന്ത് ശർമ, കോവിഡ് സ്ഥിരീകരിച്ച ബാഡ്മിന്റൻ താരം സത്വിക്സായിരാജ് എന്നിവർക്ക് അർജുന പുരസ്കാരവും ഏറ്റുവാങ്ങാൻ സാധിച്ചില്ല.
Also Read: IPL 2020: സുരേഷ് റെയ്ന ഇന്ത്യയിലേക്ക് മടങ്ങി; ടൂര്‍ണമെന്റ് നഷ്ടമാകും
സമ്മാനത്തുക ഉയർത്തിയതിന് ശേഷമുള്ള ആദ്യ പുരസ്കാര വിതരണവുമായിരുന്നു ഇത്തവണത്തേത്. ഖേൽ രത്ന പുരസ്കാര ജേതാക്കൾക്ക് 7.5 ലക്ഷത്തിൽ നിന്ന് ഇത്തവണ 25 ലക്ഷത്തിലേക്കും അർജുന അവാർഡ് തുക 5 ലക്ഷത്തിൽ നിന്ന് 15 ലക്ഷത്തിലേക്കും ഉയർത്തിയിരുന്നു. ദ്രോണാചാര്യ പുരസ്കാരം നേടുന്നവർക്കും സമ്മാനത്തുക ലക്ഷത്തിൽ നിന്ന് 15 ലക്ഷത്തിലേക്ക് ഉയർത്തി.
#NationalSportsAwards:Congratulations to Table Tennis player @manikabatra_TT on winning the Rajiv Gandhi Khel Ratna 2020. She won two gold medals at the Commonwealth Games 2018.@KirenRijiju @DGSAI @RijijuOffice @PIB_India @PMOIndia @IndiaSports @YASMinistry @mygovindia pic.twitter.com/CzqQbwCk75
— SAIMedia (@Media_SAI) August 29, 2020
അതേസമയം ദ്രോണാചാര്യ പുരസ്കാര ജേതാവായ പ്രശസ്ത കായിക പരിശീലകൻ പുരുഷോത്തം റായ് അന്തരിച്ചു. 79 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ഇന്നലെ രാത്രി എട്ടരയോടെയാണ് മരണം. പരിശീലന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഈ വർഷത്തെ ദ്രോണാചാര്യ പുരസ്കാരത്തിനു തിരഞ്ഞെടുക്കപ്പെട്ട അത്ലറ്റിക്സ് പരിശീലകനാണ്. ദേശീയ കായിക ദിനമായ ഇന്ന് നടക്കുന്ന വെര്‍ച്വല്‍ ചടങ്ങില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് പുരസ്കാരം നല്‍കാനിരിക്കെയാണ് അന്ത്യം.
അശ്വിനി നാച്ചപ്പ, മുരളിക്കുട്ടന്, എം.കെ.ആശ, റോസക്കുട്ടി, ജി.ജി.പ്രമീള തുടങ്ങി നിരവധി പ്രമുഖ കായിക താരങ്ങളെ പരിശീലിപ്പിച്ചിട്ടുണ്ട്. 1974 ൽ നേതാജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിലൂടെയാണ് പുരുഷോത്തം റായ് കായികപരിശീലന രംഗത്തേക്ക് കടന്നുവരുന്നത്. 1987 ലെ ലോക അത്ലറ്റിക് ചാംപ്യൻഷിപ്പ്, 1988 ലെ ഏഷ്യൻ ട്രാക് ആൻഡ് ഫീൽഡ് ചാംപ്യൻഷിപ്പ്, 1999 ലെ സാഫ് ഗെയിംസ് എന്നിവയിൽ ഇന്ത്യയുടെ പരിശീലകനായിരുന്നു.