ന്യൂഡൽഹി: ഒരു ഇടവേളയ്ക്ക് ശേഷം പ്രീമിയർ ലീഗ് പുഃനരാരംഭിക്കാനുള്ള ശ്രമങ്ങൾക്ക് വീണ്ടും തിരിച്ചടി. താരങ്ങൾക്കും സ്റ്റാഫിനുമായി നടത്തിയ പരിശോധയിൽ ആറു പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. മൂന്ന് വ്യത്യസ്ത ക്ലബ്ബുകളിൽ നിന്നുള്ള ആറു പേർക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ലീഗ് അധികൃതർ വ്യക്തമാക്കി.

“മേയ് 17, 18 തീയതികളിൽ 748 കളിക്കാർക്കും സ്റ്റാഫുകൾക്കുമായി നടത്തിയ പരിശോധനയിൽ കോവിഡ്-19 കേസുകൾ സ്ഥിരീകരിച്ചു. മൂന്ന് ക്ലബ്ബുകളിൽ നിന്നുള്ള ആറു പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇത്തരത്തിൽ കോവിഡ്-19 പോസിറ്റീവായ താരങ്ങളോടും സ്റ്റാഫിനോടും ഏഴ് ദിവസം സ്വയം നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്, ” ഇംഗ്ലീഷ് പ്രീമിയർ ലീഗ് പ്രസ്താവനയിൽ അറിയിച്ചു.

Also Read: രണ്ടു മാസത്തിനു ശേഷം റൊണാൾഡോ യുവന്റസ് പരിശീലന ക്യാംപിൽ തിരിച്ചെത്തി

നേരത്തെ ടീമുകൾ പരിശീലനം പുഃനരാരംഭിച്ചിരുന്നു. സാമൂഹിക അകലം പാലിച്ചും നിയന്ത്രണങ്ങൾക്ക് വിധേയമായുമായുമായിരുന്നു പരിശീലനം. തിങ്കളാഴ്ച 20 ടീമുകളുമായും ലീഗ് കോൺഫറൻസ് ചേർന്നിരുന്നു. അതേസമയം, എന്ന് മുതൽ മത്സരങ്ങൾ ആരംഭിക്കാമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ലീഗ് പുനരാരംഭിക്കുന്നതിന്റെ ആദ്യ ചുവട് വയ്പ്പ് എന്ന നിലയിലാണ് പരിശീലനം ആരംഭിച്ചത്.

Also Read: കേരള ബ്ലാസ്റ്റേഴ്സ് വിടാനൊരുങ്ങി സന്ദേശ് ജിങ്കൻ

കോവിഡ് വ്യാപനത്തിൽ വീണ്ടും വർധനവുണ്ടായിട്ടില്ലെങ്കിൽ രാജ്യത്തെ കായിക മത്സരങ്ങൾ അടുത്തമാസത്തോടെ പുനരാരംഭിക്കുമെന്ന് ബ്രിട്ടീഷ് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. അടച്ചിട്ട സ്റ്റേഡിയങ്ങളിലാവും മത്സരങ്ങൾ നടത്തുക. കുറച്ച് കാലം കഴിഞ്ഞാൽ മാത്രമേ സ്റ്റേഡിയങ്ങളിൽ കാണികളെ അനുവദിക്കൂവെന്നും ബ്രിട്ടിഷ് സർക്കാരിന്റെ പ്രസ്താവനയിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook