Latest News
തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ദുരന്ത നിവാരണ സേനയുടെ ഒന്‍പത് സംഘങ്ങള്‍ എത്തി
ഓക്സിജന്റെ അളവ് കുറഞ്ഞു; ഗോവയില്‍ 15 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം
വാക്സിന്‍ സ്വീകരിച്ചവര്‍ മാസ്ക് ധരിക്കേണ്ട, നിര്‍ണായക തീരുമാനവുമായി അമേരിക്ക
രാജ്യത്ത് 3.42 ലക്ഷം പുതിയ കേസുകള്‍, 4000 മരണം

EPL- English Premier League- Liverpool vs Leeds United Result-Salah Goals- ഹാട്രിക് പ്രകടനവുമായി സലാഹ്; വിജയത്തുടക്കത്തോടെ ലിവർപൂൾ

ആദ്യ ദിനത്തിൽ വാശിയേറിയ മത്സരത്തിനൊടുവിൽ ജയം സ്വന്തമാക്കി ലിവർ പൂൾ

EPL- English Premier League- Liverpool vs Leeds United Result-Salah Goals:  Football News-ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ ആദ്യ ദിനത്തിൽ വാശിയേറിയ മത്സരത്തിനൊടുവിൽ ജയം സ്വന്തമാക്കി ലിവർ പൂൾ. ലീഡ്സ് യുണൈറ്റഡുമായിട്ടായിരുന്നു ലിവർപൂളിന്റെ ഈ സീസണിലെ ആദ്യ മത്സരം. മത്സരത്തിൽ ലിവർപൂളിനു വേണ്ടി മുഹമ്മദ് സലാഹ് ഹാട്രിക്ക് പ്രകടനം പുറത്തെടുത്തു.

മത്സരത്തിൽ തുടക്കത്തിൽ തന്നെ ലിവർപൂളിന് ഗോൾ നേടാനായി. നാലാം മിനുറ്റിൽ സലാ ആദ്യ ഗോൾ നേടി.  12ാം മിനുറ്റിൽ തന്നെ ലീഡ്സ് യുനൈറ്റഡിനു വേണ്ടി ജാക്ക് ഹാരിസൺ ആദ്യ ഗോൾ നേടി. 20ാം മിനുറ്റിൽ വിർജിൽ വാൻഡിക്കിലൂടെ ലിവർപൂളിന്റെ ര്ണ്ടാം ഗോൾ. 30ാം മിനുറ്റിൽ പാട്രിക് ബാം ഫോർഡ്  ലീഡ്സിനായി രണ്ടാം ഗോൾ നേടി . 33ാം മിനുറ്റിലാണ് ലിവർ പുളിന്റെ മൂന്നാം ഗോൾ. അതും നേടിയത് സലാ തന്നെ. സലായുടെ രണ്ടാം ഗോൾ.

66ാം മിനുറ്റിൽ ലീഡ്സിനു വേണ്ടി മാറ്റിയസ് ക്ലിച്ച് മൂന്നാം ഗോൾ നേടിയ ശേഷം  മത്സരം വീണ്ടും സമനിലയിൽ. 88ാം മിനുറ്റിൽ പെനാൽറ്റിയിലൂടെ മൂന്നാം ഗോളും നേടിയ സലാഹ് 4-3ന് ലിവർപൂളിനെ മുന്നിലെത്തിച്ചു. മത്സരം മൂന്നിനെതിരെ നാല് ഗോളിന് സലാഹ് സ്വന്തമാത്തി.

മത്സരത്തിന്റെ ആദ്യ ദിനത്തിൽ ലിവർപൂളിന് പുറമെ ആഴ്സണലിനും വിജയത്തോടെയായിരുന്നു തുടക്കം. ആദ്യ മത്സരത്തിൽ ഫുൾഹാമിനെ എതിരില്ലാത്ത നാല് ഗോളിനാണ് ആഴ്സണൽ പരാജയപ്പെടുത്തിയത്. എട്ടാം മിനുറ്റിൽ അലക്സാണ്ട്രെ ലകാസ്റ്റെയും, 49ാം മിനുറ്റിൽ ഗബ്രിയേലും 57ാം മിനുറ്റിൽ എമെറിക്കുമാണ് ഗണ്ണേഴ്സിനുവേണ്ടി ഗോൾ നേടിയത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Premier league 2020 liverpool match vs leeds score results goal arsenal epl

Next Story
പ്രശാന്ത് കേരള ബ്ലാസ്റ്റേഴ്സിൽ തുടരും; മലയാളി താരവുമായുള്ള കരാർ നീട്ടി ക്ലബ്ബ്KBFC, HFC, ISL, kerala blasters FC, Hyderabad FC, Indian Super League, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, ഹൈദരാബാദ് എഫ്സി, ഇന്ത്യൻ സൂപ്പർ ലീഗ്, match preview, probable XI, Ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com