scorecardresearch
Latest News

Premier League Preview: ഇത്തവണ തീപാറും; ഇനി ഇംഗ്ലീഷ് പോരാട്ടത്തിന്റെ നാളുകൾ

കഴിഞ്ഞ സീസണിൽ അവർ വിജയിച്ചെങ്കിലും ഇത്തവണ അവർക്ക് ശക്തമായ വെല്ലുവിളിയാണ് എതിരാളികൾ ഉയർത്തുന്നത്

liverpool, ലിവർപൂൾ, liverpool win premier league,Champions, പ്രീമിയർ ലീഗ്, liverpool premier league win, liverpool premier league champions, കിരീടം, chelsea man city goals, chelsea man city highlights, premier league, football news

Premier League 2020 Liverpool Manchester City Chelsea Season Preview: 2020-21 പ്രീമിയർ ലീഗ് സീസൺ ശനിയാഴ്ച ആരംഭിക്കുകയാണ്. കഴിഞ്ഞ വർഷം രണ്ടര മാസത്തെ കാത്തിരിപ്പിനു ശേഷമാണെങ്കിൽ ഇത്തവണ ആറ് ആഴ്ചകൾക്ക് ശേഷമാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ പുതിയ സീസൺ ആരംഭിക്കുന്നത്.

11 മാസമെടുത്താണ് കഴിഞ്ഞ സീസൺ പൂർത്തിയാക്കിയത്. കോവിഡ് രോഗവ്യാപനത്തെത്തുടർന്നുള്ള സാഹചര്യങ്ങളായിരുന്നു അതിന് കാരണം. മൂന്ന് മാസത്തോളമായിരുന്നു കഴിഞ്ഞ സീസണിൽ മത്സരങ്ങൾ നിർത്തിവച്ചത്. ഒപ്പം അവസാന മത്സരങ്ങൾ കാണികളില്ലാത്ത സ്റ്റേഡിയങ്ങളിലും നടന്നു.

ഇപ്പോൾ പുതിയ സീസണിന് മുന്നോടിയായും സ്ഥിരം ചോദ്യങ്ങൾ ഉയരുന്നു. ആരാണ് കിരീടം നേടുക? ആരാണ് പിറകിൽ പോവുക? ഏത് പുതിയ മുഖങ്ങളാണ് ലീഗിൽ തീപ്പൊരി പടർത്തുക?

ഏറ്റവും മികച്ചത്

19ാം ലീഗ് കിരീട നേട്ടം സ്വന്തമാക്കിയ ക്ലോപ്പിന്റെ ലിവർപൂൾ നടത്തിയത് റെക്കോർഡ് ഭേദിച്ചുകൊണ്ടുള്ള പ്രകടനമായിരുന്നു. ഏഴ് മത്സരങ്ങൾ ബാക്കി നിൽക്കെ തന്നെ അവർ കഴിഞ്ഞ സീസണിൽ കിരീടം ഉറപ്പിച്ചു. കഴിഞ്ഞ സീസണിൽ അവർ വിജയിച്ചെങ്കിലും ഇത്തവണ അവരുടെ മുന്നിലുള്ള വെല്ലുവിളി ഒട്ടും എളുപ്പമല്ല, അവരുടെ എതിരാളികൾ തയ്യാറാണ് കടുത്ത പോരാട്ടത്തിനായി.

കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ പോയിന്റ് (99) നേടിയാണ് ലിവർപൂൾ അന്തിമ ജേതാക്കളായത്. ഈ ഉയർന്ന സ്ഥാനം നിലനിർത്താൻ അവർക്ക് കഴിയുമോ എന്നത് കണ്ടറിയാം.

ലെഫ്റ്റ് ബാക്കിൽ റിസർവിലേക്ക് കോസ്റ്റാസ് സിമിക്കാസിനെ ഇത്തവണത്തെ കൈമാറ്റ ജാലകത്തിൽ ലിവർ പൂൾ സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റി ഫെറാൻ ടോറസിനെയിം, നഥാൻ അകെയെയും കൊണ്ടുവന്നു, മാഞ്ചസ്റ്റർ യുണൈറ്റഡ് ഡോണി വാൻ ഡി ബീക്കിനെ കൊണ്ടുവന്നു, ചെൽസി കൈ ഹാവെർട്‌സിൽ, തിയാഗോ സിൽവ എന്നിവരുമായും കരാറിലെത്തി.

ക്ലോപ്പിന്റെ പടയുമായുള്ള അന്തരം കുറയ്ക്കാമെന്ന പ്രതീക്ഷയിൽ പെപ് ഗ്വാർഡിയോള സിറ്റി പ്രതിരോധ നിരയെ ശക്തിപ്പെടുത്തിയിട്ടുണ്ട്. മാഞ്ചസ്റ്റർ യുനൈറ്റഡിനെ വെല്ലുവിളി ഉയർത്തുന്ന ടീമായി മാറ്റുന്നതിനുള്ള ശ്രമങ്ങളിൽ ഒലെ ഗണ്ണർ സോൽഷ്യർ മുന്നേറിയതായും പ്രതീക്ഷിക്കുന്നു. ടിമോ വെർണർ, ഹക്കീം സിയെക്, കൈ ഹാവെർട്‌സ്, ക്രിസ്റ്റ്യൻ പുലിസിക് എന്നിവരുൾപ്പെടെയുള്ള ഫ്രണ്ട്ലൈനിനെ തീർത്ത് ചെൽസി ഈ സീസണിൽ മുന്നേറ്റത്തിനായി ഒരുങ്ങുകയാണ്.

പുതിയ മുഖങ്ങൾ

ചെൽസിയിലെ പരിവർത്തനത്തിനായി ശരിയായി തയ്യാറെടുക്കുന്നതിനായി പുതിയ സീസൺ ആരംഭിക്കുന്നതിന് മുമ്പായി ഫ്രാങ്ക് ലാം‌പാർഡിന് പുതിയ സൈനിംഗുകൾ ലഭിച്ചു. കൈ ഹാവെർട്‌സ്, ടിമോ വെർണർ, ഹക്കിം സിയെക്, ബെൻ ചിൽവെൽ, തിയാഗോ സിൽവ എന്നിവരാണ് പുതുതായി ബ്ലൂസിൽ എത്തിയത്.

(L-R-L) James Rodriguez of Everton, Kai Havertz of Chelsea, Kostas Tsimikas of Liverpool, Ferran Torres of Manchester City. (Source: Twitter)

മറുവശത്ത്, ആഴ്സണലിന്റെ ഗബ്രിയേൽ മഗൽഹീസ് പുതുമുഖങ്ങളായ വില്യം സാലിബയുടെയും പാബ്ലോ മാരിയുടെയും സഹായത്തോടെ മൈക്കൽ അർട്ടെറ്റയുടെ പ്രതിരോധത്തിലെ വിടവുകൾ നികത്താൻ ശ്രമിക്കും. എവർട്ടന്റെ ഹെയിംസ് റോഡ്രിഗസ്, ലീഡ്സ് യുണൈറ്റഡിന്റെ റോഡ്രിഗോ, ലെസ്റ്റർ സിറ്റിയുടെ തിമോത്തി കാസ്റ്റാഗ്ൻ എന്നിവരെയും ശ്രദ്ധിക്കേണ്ടതാണ്, അവർക്ക് അവരുടെ ക്ലബ്ബുകളുടെ തലവര മാറ്റാൻ കഴിയും.

പോയിന്റ് പട്ടികയുടെ താഴേക്ക് നോക്കുമ്പോൾ ഷെഫീൽഡ് യുണൈറ്റഡും ന്യൂകാസിൽ യുണൈറ്റഡും സമർത്ഥമായ സൈനിങ്ങുകൾ നടത്തി – മാഗ്‌പൈസിന് കാൽലം വിൽസൺ, റയാൻ ഫ്രേസർ, ജമാൽ ലൂയിസ് എന്നിവർക്കായി 33 ദശലക്ഷം പൗണ്ടിന്റെ കൈമാറ്റകരാറിലാണ് ടീം എത്തിയത്. അതേസമയം ബ്ലേഡ്സ് ആരോൺ റാംസ്‌ഡേൽ, ഈതൻ അമ്പാഡു, ജെയ്ഡൻ ബോഗ്ല്, മാക്സ് ലോവ് എന്നിവർക്കായി 30 മില്യൺ പൗണ്ടിൽ താഴെയുള്ള തുകയ്ക്കാണ് കരാറുകളിലെത്തിയത്.

Read More: Premier League Preview: Liverpool’s title defence under threat from bolstered rivals

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Premier league 2020 liverpool manchester city chelsea season preview