പ്രായം മികവിന് തടസ്സമാകില്ലെന്ന് തെളിയിച്ചിരിക്കുകയാണ് പ്രവീൺ താമ്പെ. യുഎഇയിൽ നടക്കുന്ന ടി10 ലീഗിൽ ഹാട്രിക്ക് നേടിയാണ് പ്രവീൺ താമ്പെ ആരാധകരുടെ ഹൃദയം കീഴടക്കിയത്. കേരള നൈറ്റ്സിനെതിരെ നടന്ന മത്സരത്തിൽ സിന്ദീസിനു വേണ്ടി ആദ്യ ഓവറിൽ തന്നെ താമ്പെ എറിഞ്ഞിട്ടത് നാല് വിക്കറ്റുകളാണ്. 47 വയസ്സുകാരനായ പ്രവീൺ താമ്പെ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി ജേഴ്സി അണിഞ്ഞിട്ടുണ്ട്.

താമ്പെയുടെ പന്തിനു മുന്നിൽ മുട്ടുകുത്തിയവർ നിസ്സാരക്കാരല്ല. ക്രിസ് ഗെയിൽ.ഇയോൺ മോർഗൺ, കെയ്റൺ പൊളാർഡ്, ഫാബിയൻ അലൻ എന്നിവരാണ് താമ്പെയുടെ പന്തിൽ റൺ നേടാതെ പുറത്തായത്. ആദ്യ ഓവറിന്‍റെ രണ്ടാം പന്തിൽ ഗെയിലിനെ പുറത്താക്കി. പിന്നീട് നാലാം പന്തുമുതൽ മൂന്ന് വിക്കറ്റാണ് താമ്പെ വീഴ്‌ത്തിയത്.

രണ്ട് ഓവർ പന്തെറിഞ്ഞ താന്പെ 15റൺസ് വഴങ്ങി അഞ്ചു വിക്കറ്റുകളാണ് നേടിയത്. ശ്രീലങ്കൻ ഓപ്പണർ ഉപുൽ തരംഗയാണ് പ്രവീൺ താമ്പെ അഞ്ചാം വിക്കറ്റിൽ വീഴ്ത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook