ക്രിക്കറ്റ് മൈതാനത്ത് അവിചാരിതമായ പല സംഭവങ്ങളും ഉണ്ടാകാറുണ്ട്. വീറും വാശിയും കൂടുമ്പോൾ സ്വയം മറന്നായിരിക്കും ക്രിക്കറ്റ് താരങ്ങൾ ചിലപ്പോൾ മൈതാനത്ത് പെരുമാറുക. ഇത്തരത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ഇന്ത്യയുടെ മുൻ സ്പിന്നർ പ്രഗ്യാൻ ഓജ്ഹയുടെ ഒരു പഴയ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുന്നത്.

ഓജ്ഹ എറിഞ്ഞ ലോവർ ഫുൾ ടോസ് ക്രീസ് ലൈൻ കടന്ന് ബാറ്റ്സ്മാൻ സ്ട്രെയിറ്റ് സിക്സ് ഉയർത്തി. ഇതു കണ്ട് മറുവശത്ത് നിന്നിരുന്ന ബാറ്റ്സ്മാൻ ഓടിവന്ന തന്റെ പാർട്ണറെ കെട്ടിപ്പിടിച്ച് സന്തോഷം കൊണ്ട് തുളളിച്ചാടി. അംപയർ സിക്സ് എന്നു കാണിച്ച് കൈ ഉയർത്തുകയും ചെയ്തു. ഇതുകണ്ട ഓജ്ഹയ്ക്ക് സഹിച്ചില്ല. ഒറ്റ ചവിട്ടിന് മൂന്നു സ്റ്റംപും തെറിപ്പിച്ചാണ് ഓജ്ഹ തന്റെ കലിപ്പ് തീർത്തത്.

വളരെ വർഷങ്ങളായി ഇന്ത്യൻ ടീമിൽനിന്നും വിട്ടുനിൽക്കുകയാണ് ഓജ്ഹ. 2013 ൽ മുംബൈയിൽ വെസ്റ്റ് ഇൻഡീസിന് എതിരെ നടന്ന ടെസ്റ്റ് മൽസരത്തിലാണ് ഇന്ത്യയ്ക്കായി അവസാനം കളിച്ചത്. ഇന്ത്യയ്ക്കായി 24 ടെസ്റ്റും, 18 ഏകദിനങ്ങളിലും, 6 ടി20 മൽസരങ്ങളിലും ഓജ്ഹ കളിച്ചിട്ടുണ്ട്. 114 രാജ്യാന്തര വിക്കറ്റുകളും നേടിയിട്ടുണ്ട്. നിലവിൽ രഞ്ജി ട്രോഫിയിൽ ഹൈദരാബാദ് ടീമിലാണ് ഓജ്ഹയുളളത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ