scorecardresearch

'ആ അമ്മയുടെ പിന്തുണ വളരെ സ്പെഷ്യലായ ഒന്ന്'; പ്രഗ്നാനന്ദയെ വാഴ്ത്തി മുന്‍ ലോക ചാമ്പ്യന്‍

20 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ താരം ചെസ് ലോകകപ്പ് ഫൈനലില്‍ പ്രവേശിക്കുന്നത്

20 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ താരം ചെസ് ലോകകപ്പ് ഫൈനലില്‍ പ്രവേശിക്കുന്നത്

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Chess | Praggnanandha | News

Photo: X/PhotoChess

ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ രമേഷ്ബാബും പ്രഗ്നാനന്ദയുടെ ചെസ് ലോകകപ്പ് ഫൈനല്‍ പ്രവേശനത്തില്‍ അഭിനന്ദനവുമായി മുന്‍ ലോക ചാമ്പ്യനും റഷ്യന്‍ ചെസ് ഗ്രാന്‍ഡ്മാനസ്റ്ററുമായ ഗാരി കാസ്പറോവ്. ലോക മൂന്നാം നമ്പര്‍ ഫാബിയാനൊ കരുവാനയെ കീഴടക്കിയായിരുന്നു ഫൈനല്‍ പ്രവേശനം.

Advertisment

ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സണാണ് 18-കാരനായ പ്രഗ്നാനന്ദയുടെ കലാശപ്പോരിലെ എതിരാളി. പ്രഗ്നാനന്ദയെ മാത്രമല്ല താരത്തിന്റെ അമ്മയുടെ പിന്തുണയേയും കാസ്പറോവ് അഭിനന്ദിച്ചു.

പ്രഗ്നാനന്ദയ്ക്കും അമ്മയ്ക്കും അഭിനന്ദനങ്ങള്‍. ഇത് വളരെ സ്പെഷ്യലായ പിന്തുണയാണ്. പ്രതികൂല സാഹചര്യങ്ങളില്‍ വരെ മികവോടെ മുന്നോട്ട് പോകാന്‍ പ്രഗ്നാനന്ദയ്ക്ക് കഴിയുന്നു, കാസ്പറോവ് എക്സില്‍ കുറിച്ചു.

Advertisment

20 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ താരം ചെസ് ലോകകപ്പ് ഫൈനലില്‍ പ്രവേശിക്കുന്നത്. 2002-ല്‍ വിശ്വനാഥന്‍ ആനന്ദാണ് അവസാനമായി ചെസ് ലോകകപ്പ് ഫൈനലിലെത്തിയത്.

പ്രഗ്നാനന്ദയ്ക്ക് ആനന്ദും അഭിനന്ദനങ്ങള്‍ അറിയിച്ചു. "പ്രഗ് ഫൈനലിലേക്ക് മുന്നേറിയിരിക്കുന്നു. ടൈ ബ്രേക്കില്‍ ഫാബിയാനൊ കരുവാനയെ പരാജയപ്പെടുത്തി, ഇനി മാഗ്നസ് കാള്‍സണാണ് എതിരാളി. എന്തൊരു മികച്ച പ്രകടനം," ആനന്ദ് കുറിച്ചു.

Chess

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: