മാസങ്ങളോളം തന്നെ വേട്ടയാടിയ പരുക്കിനെ തോൽപ്പിച്ച് മലയാളി താരം പി.ആർ.ശ്രീജേഷ് ദേശീയ ഹോക്കി ടീമിലേക്ക് തിരികയെത്തി. 6 മാസത്തോളമായി പരുക്കിനെത്തുടർന്ന് വിശ്രമത്തിലായിരുന്നു ശ്രീജേഷ്. ന്യൂസിലൻഡിൽ നടക്കുന്ന ചതുർരാഷ്ട്ര പരമ്പരയ്ക്കുള്ള ടീമിലേക്കാണ് ശ്രീജേഷിനെ തിരികെ വിളിച്ചിരിക്കുന്നത്.

പരുക്കിനെത്തുടർന്ന് 6 മാസത്തോളമായി ശ്രീജേഷ് ദേശീയ ടീമിന് പുറത്തായിരുന്നു. 2017ൽ നടന്ന പല പ്രമുഖ ടൂർണമെന്റിലും താരത്തിന് പരുക്കിനെത്തുടർന്ന് പങ്കെടുക്കാനുമായില്ല. മാസങ്ങളോളമുള്ള ചികിൽസയ്ക്കും പരിശീലനങ്ങൾക്കും ശേഷമാണ് ശ്രീജേഷ് ദേശീയ ടീമിലേക്ക് തിരികെ എത്തുന്നത്.

ഹോക്കി ലോകകപ്പ് അടക്കം നിരവധി പ്രമുഖ ടൂർണമെന്റുകളാണ് ഈ വർഷം ഇന്ത്യൻ ടീമിന് കളിക്കാനുള്ളത്. ഇതിനിടെ ഏഷ്യൻ ഗെയിംസും, കോമൺവെൽത്ത് ഗെയിംസും ദേശീയ ടീമിനെ കാത്തിരിക്കുന്നുണ്ട്. ഈ ടൂർണമെന്റുകളിൽ ഒക്കെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീജേഷ് പ്രതികരിച്ചു.

ജനുവരി 17 മുതലാണ് ചതുർരാഷ്ട്ര പരമ്പര നടക്കുന്നത്. ന്യൂസിലൻഡ്, ഇന്ത്യ,ബെൽജിയം, ജപ്പാൻ എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. യുവതാരം മൻപ്രീത് സിങ്ങാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ചിങ്ക്‌ളൻസാന സിങ്ങാണ് ടീമിന്റെ വൈസ്ക്യാപ്റ്റൻ.

ഇന്ത്യൻ ടീം ചുവടെ:

ഗോൾകീപ്പർ: പി.ആർ.ശ്രീജേഷ്, കൃഷ്ണൻ പഥക്

മിഡ്ഫീൽഡർമാർ; മൻപ്രീത് സിങ്, ചിങ്ക്‌ളൻ സാന, വിവേക് സാഗർ, ഹർജീത് സിങ്, നിളകന്ദ ശർമ്മ, സിമ്രാൻജിത് സിങ്, സത്ബീർ സിങ്,

ഫോർവേഡുകൾ: ദിൽപ്രീത് സിങ്, മന്ദീപ് സിങ്, രമൺദീപ് സിങ്, ലളിത് കുമാർ, അർമ്മാൻ ഖുറേഷി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ