/indian-express-malayalam/media/media_files/uploads/2018/01/PR-Sreejesh.jpg)
മാസങ്ങളോളം തന്നെ വേട്ടയാടിയ പരുക്കിനെ തോൽപ്പിച്ച് മലയാളി താരം പി.ആർ.ശ്രീജേഷ് ദേശീയ ഹോക്കി ടീമിലേക്ക് തിരികയെത്തി. 6 മാസത്തോളമായി പരുക്കിനെത്തുടർന്ന് വിശ്രമത്തിലായിരുന്നു ശ്രീജേഷ്. ന്യൂസിലൻഡിൽ നടക്കുന്ന ചതുർരാഷ്ട്ര പരമ്പരയ്ക്കുള്ള ടീമിലേക്കാണ് ശ്രീജേഷിനെ തിരികെ വിളിച്ചിരിക്കുന്നത്.
പരുക്കിനെത്തുടർന്ന് 6 മാസത്തോളമായി ശ്രീജേഷ് ദേശീയ ടീമിന് പുറത്തായിരുന്നു. 2017ൽ നടന്ന പല പ്രമുഖ ടൂർണമെന്റിലും താരത്തിന് പരുക്കിനെത്തുടർന്ന് പങ്കെടുക്കാനുമായില്ല. മാസങ്ങളോളമുള്ള ചികിൽസയ്ക്കും പരിശീലനങ്ങൾക്കും ശേഷമാണ് ശ്രീജേഷ് ദേശീയ ടീമിലേക്ക് തിരികെ എത്തുന്നത്.
The promise I made to myself ..... ...#injury#surgery#rest#walk#rehab#run#gym#goalkeeping#performance#team#indianteam@TheHockeyIndia@FIH_Hockeypic.twitter.com/Fqxr35dw2R
— sreejesh p r (@16Sreejesh) January 8, 2018
ഹോക്കി ലോകകപ്പ് അടക്കം നിരവധി പ്രമുഖ ടൂർണമെന്റുകളാണ് ഈ വർഷം ഇന്ത്യൻ ടീമിന് കളിക്കാനുള്ളത്. ഇതിനിടെ ഏഷ്യൻ ഗെയിംസും, കോമൺവെൽത്ത് ഗെയിംസും ദേശീയ ടീമിനെ കാത്തിരിക്കുന്നുണ്ട്. ഈ ടൂർണമെന്റുകളിൽ ഒക്കെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീജേഷ് പ്രതികരിച്ചു.
He's back! After a long and agonising wait, @16Sreejesh talks about his feelings on getting back into the Men's Team and much more. #IndiaKaGamepic.twitter.com/WlujsIO01e
— Hockey India (@TheHockeyIndia) January 8, 2018
ജനുവരി 17 മുതലാണ് ചതുർരാഷ്ട്ര പരമ്പര നടക്കുന്നത്. ന്യൂസിലൻഡ്, ഇന്ത്യ,ബെൽജിയം, ജപ്പാൻ എന്നീ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. യുവതാരം മൻപ്രീത് സിങ്ങാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ചിങ്ക്‌ളൻസാന സിങ്ങാണ് ടീമിന്റെ വൈസ്ക്യാപ്റ്റൻ.
ഇന്ത്യൻ ടീം ചുവടെ:
ഗോൾകീപ്പർ: പി.ആർ.ശ്രീജേഷ്, കൃഷ്ണൻ പഥക്
മിഡ്ഫീൽഡർമാർ; മൻപ്രീത് സിങ്, ചിങ്ക്‌ളൻ സാന, വിവേക് സാഗർ, ഹർജീത് സിങ്, നിളകന്ദ ശർമ്മ, സിമ്രാൻജിത് സിങ്, സത്ബീർ സിങ്,
ഫോർവേഡുകൾ: ദിൽപ്രീത് സിങ്, മന്ദീപ് സിങ്, രമൺദീപ് സിങ്, ലളിത് കുമാർ, അർമ്മാൻ ഖുറേഷി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.