ബംഗലൂരു: പവർ ഇന്റർ റീജ്യൺ ക്രിക്കറ്റ് ടൂർണ്ണമെന്റ് സമാപിച്ചു. 11 ടീമുകൾ പങ്കെടുത്ത ടൂർണ്ണമെന്റിൽ പവർഗ്രിഡ് കോർപ്പറേറ്റ് സെന്റർ ടീം ജേതാക്കളായി. പവർ ഗ്രിഡ് നോർത്തേൺ റീജ്യൺ(III)യെ 74 റൺസിന് പരാജയപ്പെടുത്തിയാണ് കോർപ്പറേറ്റ് സെന്റർ കിരീടം നേടിയത്.

പവർഗ്രിഡ് സതേൺ റീജ്യൺ എക്സിക്യുട്ടീവ് ഡയറക്ടർ ആർ.കെ സിങാണ് ജേതാക്കൾക്ക് ട്രോഫികൾ സമ്മാനിച്ചത്. കോർപ്പറേറ്റ് സെന്റർ ടീമിന്റെ വരുണാണ് ടൂർണ്ണമെന്റിലെ താരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ