ന്യൂഡൽഹി: റാഷിദ് ഖാൻ ഇപ്പോഴൊരു ആവേശമാണ് ക്രിക്കറ്റ് പ്രേമികൾക്ക്. ടി20 യിലെ ഏറ്റവും മികച്ച ബോളറെന്നത് മാത്രമല്ല, കൊൽക്കത്തയ്ക്ക് എതിരായ കഴിഞ്ഞ മൽസരത്തിൽ ബാറ്റ് കൊണ്ടും, ഫീൽഡിങ്ങിലും മികച്ച പ്രകടനം നടത്തിയ താരം കളിയുടെ മുഴുവൻ ശ്രദ്ധയും നേടി.

വെറും പത്ത് പന്തിലാണ് താരം ഇന്നലെ 34 റൺസ് നേടിയത്. പുറത്താകാതെ നേടിയ ഇന്നിങ്‌സിലൂടെ തന്റെ ബാറ്റിങ് മികവ് കൂടി പുറത്തെടുത്തിരിക്കുകയാണ് താരം. നാല് പടുകൂറ്റൻ സിക്സുകളാണ് റാഷിദ് ഖാൻ മൽസരത്തിൽ പറപ്പിച്ചത്.

താരത്തിന്റെ ഷോട്ട് കണ്ട് അമ്പരന്ന് പോയി കളിയാരാധകർ. ഇക്കൂട്ടത്തിൽ ധോണിയുടെ ഹെലികോപ്റ്റർ ഷോട്ടും റാഷിദ് ഖാൻ പരീക്ഷിച്ചത് കണ്ട് സത്യത്തിൽ അന്തംവിട്ടുപോയി ആരാധകർ.

ഫൈൻ ലെഗിനും ഡീപ് സ്ക്വയർ ലെഗിനും മുകളിലൂടെ അവസാന ഓവറിൽ പ്രസിദ്ധ് കൃഷ്ണയെ സിക്സിന് പറത്തിയതാണ് താരത്തെ ഇപ്പോൾ പ്രസിദ്ധനാക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ