ജനീവ: റഷ്യൻ ലോകകപ്പിന് മുന്നോടിയായുളള സൗഹൃദ മൽസരത്തിൽ പോർച്ചുഗലിന് തോൽവി. ലോകകപ്പിന് യോഗ്യത നേടാൻ കഴിയാതെ പോയ നെതർലൻഡ്സാണ് പോർച്ചുഗലിനെ വീഴ്ത്തിയത്. എതിരില്ലാത്ത 3 ഗോളുകൾക്കാണ് ഓറഞ്ച് പടയുടെ വിജയം.
ഒത്തിണക്കത്തോടെ പന്ത് തട്ടിയ നെതർലൻഡ്സിനായി മെംഫിസ് ഡീപെ, റയാൻ ബാബേൽ, വാൻ ഡിക് എന്നിവരാണ് ഗോളുകൾ നേടിയത്. പോർച്ചുഗൽ നിരയിൽ കവാകോ കാൻസലേ ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയിരുന്നു.
തുടർച്ചയായി ഒമ്പത് മൽസരങ്ങളിൽ ഗോളടിച്ച് കൂട്ടിയിരുന്ന സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇന്നലെ വലകുലുക്കാനായിരുന്നില്ല.