/indian-express-malayalam/media/media_files/uploads/2018/05/kuran-tom-curran-1.jpg)
കഴിഞ്ഞ എല്ലാ വര്‍ഷങ്ങളെയും അപേക്ഷിച്ച് മോശം അമ്പയറിംഗ് പ്രകടനമാണ് പുതിയ പതിപ്പിലെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. ഇതിനെ സാധുകരിക്കുന്നൊരു സംഭവമാണ് ബുധനാന്ഴ്ച മുംബൈ കൊല്‍ക്കത്ത കളിയ്ക്കിടെ നടന്നത്. മുംബൈയുടെ ബാറ്റിങ്ങിനിടയില്‍ പതിനാറാമത്തെ ഓവറിലാണ് ടോം കുറാന്‍റെ നോര്‍മല്‍ ഡെലിവറി അമ്പയര്‍ കെ.എന്‍ അനന്ദപത്മനാഭന്‍ നോ ബോള്‍ വിളിച്ചത്. റീപ്ലേയില്‍ അത് നോ ബോളല്ല എന്ന് തെളിഞ്ഞെങ്കിലും ഉപകാരം ഒന്നും ഉണ്ടായില്ല. ഒടുവില്‍ ദിനേഷ് കാര്‍ത്തിക് ഇടപെട്ട് കളി തുടരാന്‍ കളിക്കാരോട് ആവശ്യപ്പെടുകയായിരുന്നു.
മുംബൈയ്ക്ക് വേണ്ടി ഇഷാന്‍ കിഷന്‍ തകര്‍ത്താടിയ കളിയില്‍ കൊല്‍ക്കത്തയുടെ തോല്‍വി 102 റണ്‍സിനായിരുന്നു. കൂറ്റന്‍ ലക്ഷ്യം മുന്നില്‍ കണ്ടിറങ്ങിയ കൊല്‍ക്കത്തയുടെ മറുപടി ബാറ്റിംഗ് 108 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. മുംബൈയ്ക്കെതിരെ കളിച്ച കഴിഞ്ഞ എട്ടു കളികളും പരാജയപ്പെട്ട കൊല്‍ക്കത്തയുടെ ഐ പി എല്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണിത്.
രണ്ടാം ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ആദ്യത്തെ ഓവറില്‍ തന്നെ സുനില്‍ നരേയ്നെ നഷ്ടമായി. വന്നവരൊക്കെ പുറകെ പുറകെ പോയി ഒടുവില്‍ 67/6 എന്ന ശോചനീയ അവസ്ഥയിലെത്തി കൊല്‍ക്കത്ത. അഞ്ചു പേര്‍ മാത്രമാണ് കൊല്‍ക്കത്തയുടെ ബാറ്റിംഗ് നിരയില്‍ രണ്ടക്കം കടന്നത്. ക്രിസ് ലിന്നും, നിതീഷ് രാണയും 21 റണ്‍സ് എടുത്തപ്പോള്‍ ബാക്കി എല്ലാവരും അതില്‍ താഴെ റണ്‍സ് എടുത്ത് ,വന്നത് പോലെത്തന്നെ തിരിച്ചു പോയി. മുംബൈ നിരയില്‍ ബോള്‍ ചെയ്ത എല്ലാവരും വിക്കറ്റുമായി പോയപ്പോള്‍ കൊല്‍ക്കത്തയുടെ പ്രതികാരം പെട്ടന്ന് അവസാനിച്ചു.
തുടക്കത്തില്‍ ഇഷന്‍ കിഷന്‍ അടിച്ച് കളിച്ച കളിയില്‍ മുംബൈ 210 എന്ന വലിയ സ്കോര്‍ പടുത്തുയര്‍ത്തി. കുല്‍ദീപ് യാദവിന് അടുപ്പിച്ചു നാല് സിക്സര്‍ വരെ പറത്തി കിഷന്‍ കൊല്‍ക്കത്തയുടെ ബോളിംഗ് നിരയെ മൊത്തം നിലംപരിശാക്കുകയായിരുന്നു. പതിനേഴു ബോളില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ താരം അഞ്ചു ഫോറും ആറു സിക്സും അടക്കം ഇരുപത്തൊന്നു ബോളില്‍ 62 റണ്‍സ് നേടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.