വെസ്റ്റ് ഇന്‍ഡീസിന്റെ പുതിയ ക്യാപ്റ്റന്‍ കിറോണ്‍ പൊള്ളാര്‍ഡ് കളി മികവിനു മാത്രമല്ല, കളിക്കളത്തിലെ സ്വാഭാവത്തിനും പേരുകേട്ടയാളാണ്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലും ഇത്തരത്തില്‍ ഒരു വേല കാണിച്ചു പൊള്ളാര്‍ഡ്. അമ്പയറുടെ സഹായത്തോടെ നോബോളില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു പൊള്ളാര്‍ഡ്.
അഫ്ഗാനിസ്ഥാനായിരുന്നു ബാറ്റ് ചെയ്യുന്നത്. ടോസ് നഷ്ടപ്പെട്ട അഫ്ഗാനെ വിന്‍ഡീസ് ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. അഫ്ഗാന്‍ ഇന്നിങ്‌സ് 24 ഓവര്‍ പിന്നിട്ടു കഴിഞ്ഞിരുന്നു. സ്‌കോര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സ് എന്ന നിലയിലാണ്. ക്രീസിലുണ്ടായിരുന്നത് അസ്ഗര്‍ അഫ്ഗാന്‍. നജീബുള്ള നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലും. 25-ാം ഓവറിലെ ആദ്യ പന്ത് എറിയാനായി പൊള്ളാര്‍ഡ് ഓടിയടുത്തു. പക്ഷെ താരം പന്തെറിഞ്ഞില്ല. പന്ത് കൈയില്‍ തന്നെ വച്ച് താരം തിരികെ നടന്നു.
Pollard pic.twitter.com/1ncUxUZamE
— RedBall_Cricket (@RedBall_Cricket) November 11, 2019
പിന്നീട് റീപ്ലേയിലാണ് എന്താണ് സംഭവിച്ചതെന്ന് വ്യക്തമായത്. പൊള്ളാര്‍ഡ് പന്ത് റിലീസ് ചെയ്യും മുമ്പ് അമ്പയര്‍ നോ ബോള്‍ വിളിച്ചിരുന്നു. താരത്തിന്റെ കാല് ക്രീസിന് പുറത്ത് കടന്നിരുന്നു. അമ്പയര്‍ നോ ബോള്‍ വിളിച്ചതിനാല്‍ പൊള്ളാര്‍ഡ് പന്തെറിഞ്ഞില്ല. ഇതോടെ അമ്പയര്‍ക്ക് പോലും ചിരിവന്നു. ചിരിച്ചു കൊണ്ടായിരുന്നു അമ്പയര്‍ നോബോള്‍ തീരുമാനം മാറ്റിയത്. ഇതോടെ ഡെഡ് ബോളായി മാറി.