ന്യൂയോർക്ക് : മദ്യപിച്ച് വാഹനമോടിച്ച ഗോൾഫ് ഇതിഹാസം ടൈഗർ വുഡിന്റെ വീഡിയോ അമേരിക്കൻ പൊലീസ് പുറത്ത് വിട്ടു. വുഡ്സിനെ അറസ്റ്റ് ചെയ്യുന്ന സമയത്ത് ചിത്രീകരിച്ച ദൃശ്യങ്ങളാണ് പുറത്ത് വിട്ടത്. പരസഹായമില്ലാതെ നടക്കാൻ കഴിയാത്ത വുഡ്സിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. റോഡിലൂടെയുള്ള ലൈനിൽ കൂടി നടക്കാൻ പൊലീസ് നിർബന്ധിച്ചപ്പോൾ നടക്കാനാവാതെ നിൽക്കുന്ന വുഡ്സിനേയും കാണാം.


പൊലീസ് വാഹനത്തിലെ ഡാഷ് ക്യാമിലാണ് വുഡ്സിന്റെ ദൃശ്യങ്ങൾ എടുത്തത്. തിങ്കഴാഴ്ച രാത്രിയാണ് ഗോൾഫ് താരം ടൈഗർ വുഡ്സിനെ ഫ്ലോറിഡ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ താൻ കഴിച്ച മരുന്ന് മൂലമാണ് തനിക്ക് നടക്കാൻ കഴിയാതെ പോയത് എന്നാണ് ടൈഗർ വുഡ്സിന്റെ വിശദീകരണം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ