ഇന്ത്യൻ ക്രിക്കറ്റ് ടീമിന്രെ ജഴ്സി നിലവാരമില്ലാത്തവയാണ് എന്ന പരാതിയുമായി ടീം അംഗങ്ങൾ രംഗത്ത്. മോശം തുണി കൊണ്ടാണ് ജഴ്സി നിർമ്മിച്ചിരിക്കുന്നതെന്ന് ടീം അംഗങ്ങൾ ബിസിസിഐ അധികൃതരോട് പരാതിപ്പെട്ടു. 2006 മുതൽ നൈക്ക് ആണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കിറ്റ് വിതരണം ചെയ്യുന്നത്.

നൈക്കിനെതിരെ പരാതിയുമായി ബിസിസിഐ അധികൃതരും രംഗത്ത് വന്നിട്ടുണ്ട്. ചീഫ് എക്സിക്യുട്ടീവ് ഓഫീസർ രാഹുൽ ജോഹ്രി, ജനറൽ മാനേജർ രത്നാകർ ഷെട്ടി എന്നിവർ നൈക്ക് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. നൈക്കിന്റെ ഇന്ത്യൻ വക്താവ് കീർത്തന രാമകൃഷ്ണന് ഇത് സംബന്ധിച്ച പരാതി നൽകിയിട്ടുണ്ടെന്നും ബിസിസിഐ അറിയിച്ചു.

2006 മുതലാണ് നൈക്ക് ഇന്ത്യയുടെ ഔദ്യോഗിക ജഴ്സി സ്പോൺസർഷിപ്പ് സ്വന്തമാക്കുന്നത്. 2016 ൽ നടന്ന ലേലത്തിൽ 370 കോടി രൂപ മുടക്കിയാണ് നൈക്ക് സ്പോൺസർഷിപ്പ് സ്വന്തമാക്കിയത്. 2020 വരെയാണ് നൈക്കുമായുള്ള കരാർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ