മനുഷ്യര്‍ക്ക് അസാധ്യമായെന്ന് തോന്നിപ്പിക്കുന്ന പല വിദ്യകളും താരങ്ങള്‍ ഇടയ്ക്ക് മൈതാനത്ത് പുറത്തെടുക്കാറുണ്ട്. അത്ഭുത ഗോളുകളും ഫ്രീകിക്കുകളുമൊക്കെയായി അവ എന്നും മായാതെ നിലനില്‍ക്കും. അത്തരത്തിലൊരു ഗോളാണ് ഇപ്പോള്‍ കാല്‍പ്പന്ത് ആരാധകരുടെ ചര്‍ച്ചാ വിഷയം.
മൈതാനത്തിന്റെ മധ്യത്തില്‍നിന്നൊരു ഹെഡ്ഡര്‍ ഗോള്‍- കേള്‍ക്കുമ്പോള്‍ അസാധ്യമെന്ന് തോന്നിയേക്കാം. പക്ഷെ അതും സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ താരം. ബാസ്‌ഫോര്‍ഡ് യുണൈറ്റഡ് എഫ്‌സിയുടെ താരമായ സ്റ്റെഫ് ഗലിന്‍സ്‌കിയാണ് വണ്ടര്‍ ഗോള്‍ നേടിയത്.
For everyone who wanted proof that it happened, here is Stef Galinski’s headed goal from inside his own half.
Footage by kind permission of @FCUnitedMcr #slabheadstef @SoccerAM @BBCMOTD pic.twitter.com/oRIE8WXS47
— Basford United FC (@Basfordutdfc) October 16, 2019
എഫ്‌സി യുണൈറ്റഡ് ഓഫ് മാഞ്ചസ്റ്ററും ബാസ്‌ഫോര്‍ഡ് എഫ്‌സിയും തമ്മിലുള്ള മത്സരത്തിലായിരുന്നു ഗോള്‍ പിറന്നത്. കളിയുടെ രണ്ടാം പകുതിയിലായിരുന്നു സംഭവം. ഗോള്‍ നില അപ്പോള്‍ 1-1. സ്വന്തം പകുതിയില്‍ നിന്നും ഗലിന്‍സ്‌കിയുടെ ഹെഡ്ഡര്‍. പന്ത് നേരെ എതിര്‍ ടീം ഗോള്‍ പോസ്റ്റിലേക്ക്. ഗോളിയെ കാഴ്ച്ചക്കാരനാക്കി തലയ്ക്ക് മുകളിലൂടെ കടന്നു പോയ പന്ത് ഗോള്‍ വലയിലേക്ക്.
കണ്ടു നിന്നവരുടെയും താരങ്ങളുടെയും കണ്ണ് തള്ളി. വണ്ടര്‍ ഗോള്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ ഉണര്‍ന്നു കളിച്ച ബാസ്‌ഫോര്‍ഡ് 3-1ന് ജയിക്കുകയും ചെയ്തു.