IPL Auction 2020: ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2020 പതിപ്പിലേക്കുള്ള ലേലത്തിൽ വൻ നേട്ടം കൊയ്ത ഇന്ത്യൻ താരങ്ങളിൽ പ്രധാനി പിയൂഷ് ചൗളയാണ്. 6.75 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പർ കിങ്സ് പിയൂഷ് ചൗളയെ ടീമിലെത്തിച്ചത്. വയസൻ പടയെന്ന് പേര് ഒരിക്കൽ കൂടി അടിവരയിടുകയാണ് ചെന്നൈ.
അടുത്താഴ്ച 31 വയസ് തികയുന്ന പിയൂഷ് ചൗള ചെന്നൈ സൂപ്പർ കിങ്സ് നിരയിലെ 30ന് മുകളിൽ പ്രായമുള്ള അഞ്ചാമത്തെ സ്പിൻ ബോളറാണ്. ദക്ഷിണാഫ്രിക്കൻ താരംഇമ്രാൻ താഹിർ, ഇന്ത്യൻ താരങ്ങളായ ഹർഭജൻ സിങ്, കരൺ ശർമ, രവീന്ദ്ര ജഡേജ എന്നിവരുടെ പട്ടികയിലേക്കാണ് പിയൂഷ് ചൗളയുമെത്തുന്നത്. ചെന്നൈയിലെ ചെപ്പോക് സ്റ്റേഡിയത്തിൽ സ്പിന്നർമാർക്ക് വലിയ റോളുള്ളതിനാൽ ചെന്നൈയുടെ തീരുമാനം ശരിതന്നെയാണെന്നാണ് ആരാധകരുടെ പക്ഷം.
Also Read: പാനി പൂരി വിൽപ്പനക്കാരിൽ നിന്ന് കോടിപതിയിലേക്ക്; ഐപിഎൽ ലേലത്തിൽ താരമായി യശസ്വി ജയ്സ്വാൾ
ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഭിക്കാവുന്ന ഏറ്റവും ഉയർന്ന തുക തന്നെയാണ് പിയൂഷ് ചൗളയ്ക്ക് ചെന്നൈ നൽകിയിരിക്കുന്നത്. 2011ൽ 4.25 കോടി രൂപയ്ക്ക് കിങ്സ് ഇലവൻ പഞ്ചാബിലെത്തിയ താരം 2014ൽ 4.20 കോടി രൂപയ്ക്കാണ് കൊൽക്കത്തയിലെത്തിയത്. ഇത്തവണ 50 ശതമാനത്തിലധികം വർധനവ് പ്രതിഫലത്തിൽ ചെന്നൈ നടത്തിയിരിക്കുന്നു.
Wake up Piyush Chawla, this is for real…….
— Harsha Bhogle (@bhogleharsha) December 19, 2019
30-year-old Piyush Chawla is an early, strategic pick, grooming him for the 2024 IPL.#IPL2020Auction
— Suneer (@suneerchowdhary) December 19, 2019
എംഎസ് ധോണിക്ക് കീഴിൽ രണ്ട് ലോകകപ്പ് നേടിയ പിയൂഷ് ചൗള കൂടി ചെന്നൈയിലെത്തുന്നതോടെ സ്പിൻ നിക കൂടുതൽ ശക്തമാകും. 2007ൽ ഇന്ത്യ ടി20 ലോകകപ്പ് നേടുമ്പോഴും 2011 ൽ ഏകദിന ലോകകപ്പ് നേടുമ്പോഴും പിയൂഷ് ചൗള ടീമിനൊപ്പമുണ്ടായിരുന്നു.
well, MSD did lead india to world cup wins in 2007 & 2011 with piyush chawla in the squad #IPL2020Auction
— Gaurav Kalra (@gauravkalra75) December 19, 2019
ഇംഗ്ലീഷ് യുവതാരം സാം കുറാനെയും ചെന്നൈ ലേലത്തിൽ സ്വന്തമാക്കിയിട്ടുണ്ട്. 5.5 കോടി രൂപയ്ക്കാണ് സാം കുറാൻ ചെന്നൈയിലെത്തിയത്. ആദ്യ ഘട്ടത്തിൽ വിദേശ താരങ്ങൾ തന്നെയാണ് വലിയ നേട്ടം സ്വന്തമാക്കിയത്. 15.5 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലെത്തിയ പാറ്റ് കമ്മിൻസാണ് ഇതുവരെയുള്ള ഏറ്റവും വിലയേറിയ താരം. ഗ്ലെൻ മാക്സ്വെൽ 10.75 കോടി രൂപയ്ക്ക് പഞ്ചാബിലെത്തിയപ്പോൾ ക്രിസ് മോറിസിനെ ബാംഗ്ലൂർ സ്വന്തമാക്കിയത് 10 കോടി രൂപയ്ക്കാണ്. ഇംഗ്ലീഷ് നായകൻ ഇയാൻ മോർഗൻ 5.25 കോടി രൂപയ്ക്ക് കൊൽക്കത്തയിലുമെത്തി.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook