ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര തിങ്കളാഴ്ച അവസാനിച്ചപ്പോൾ, ആതിഥേയരായ ഇന്ത്യ വിജയികളായി. മത്സരത്തിന് ശേഷമുള്ള ഒരു ഫൊട്ടോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. ഇന്ത്യൻ സ്പിന്നർമാരായ അക്സർ പട്ടേലിന്റെയും രവീന്ദ്ര ജഡേജയുടെയും ന്യൂസിലൻഡ് സ്പിന്നർമാരായ അജാസ് പട്ടേലിന്റെയും രചിൻ രവീന്ദ്രയുടെയും ഒരുമിച്ചുള്ള ഒരു ഫൊട്ടോ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ട്വീറ്റ് ചെയ്തു.
ജഴ്‌സിയിൽ കളിക്കാരുടെ പേരുകൾ കാണുന്ന വിധത്തിൽ അവരുടെ പിറകിൽ നിന്നെടുത്ത ഫോട്ടോയാണ്. നാല് കളിക്കാരുടെയും ജഴ്സിക്ക് പിറകിൽ ‘അക്സർ പട്ടേൽ-രവീന്ദ്ര ജഡേജ’ എന്നിങ്ങനെ നാല് പേരുടെയും പേര് എഴുതിയത് ഫൊട്ടോയിൽ കാണാം.
Also Read: ബുദ്ധിമുട്ടേറിയ സെലക്ഷനുകൾ നടത്തുമ്പോൾ വ്യക്തമായ ആശയവിനിമയം അനിവാര്യമാണ്: ദ്രാവിഡ്
സ്വന്തം മണ്ണിൽ ഇന്ത്യയുടെ എക്കാലത്തെയും ഉയർന്ന വിജയ മാർജിനാണ് ഇത്. കാൺപൂരിൽ പല്ലും നഖവും പൊരുതിയ ടീമിനെ സംബന്ധിച്ചിടത്തോളം, അധിക ബൗൺസും ടേണും കിവികൾക്ക് പരിചിതമായ പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. ഒരു ഇന്നിങ്സിൽ 10 വിക്കറ്റ് നേടിയ അജാസിന്റെ ചരിത്ര നേട്ടം കിവീസിന് ഓർത്തുവയ്ക്കാനാവും.
മധ്യനിരയിലെ പ്രശ്‌നങ്ങൾ ഒഴിവാക്കി ഇന്ത്യ മിക്കവാറും എല്ലാ മേഖലയിലും മുന്നേറിയ വിജയം ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് മൂന്ന് ആഴ്‌ചയ്‌ക്കുള്ളിൽ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ എവേ പരമ്പരയിലേക്ക് പോകുമ്പോൾ വളരെയധികം ആത്മവിശ്വാസം നൽകും.
Also Read: പട്ടേലിന് പത്തരമാറ്റ്