പെറുവിന്‍ നാഷണല്‍ കപ്പായ കോപ്പാ ഡി പെറു മത്സരത്തിനിടെ താരവും റഫറിയും തമ്മില്‍ പോര്. വിസ്ത അലെഗ്രേസ് സ്പോര്‍ട് കൊക്കോലിസോയും ഡിഫന്‍സര്‍ പൊര്‍വനിറും തമ്മിലുള്ള മത്സരത്തിനിടെയാണ് കൈയാങ്കളി നടന്നത്.

എതിര്‍താരത്തോട് ഫൗള് കാണിച്ച ലൂയിസ് ലൂണയെ പുറത്താക്കാന്‍ റഫറി ചുവപ്പ് കാര്‍ഡ് പുറത്തെടുത്തതാണ് സംഭവത്തിന്റെ തുടക്കം. റഫറി ചുവപ്പുകാര്‍ഡ് കാണിച്ചെങ്കിലും താരം റഫറിയെ പിടിച്ചുതള്ളി. എന്നാല്‍ വിട്ടുകൊടുക്കാന്‍ റഫറിയും തയ്യാറായില്ല. താരങ്ങള്‍ ഒന്നടങ്കം എത്തി പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും റഫറി ലൂണയെ തൊഴിക്കുകയായിരുന്നു.

പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരും സംഘാടകരും എത്തിയാണ് പ്രശ്നം പരിഹരിച്ചത്. സംഭവത്തില്‍ റഫറിക്കും ലൂണയ്ക്കും എതിരെ അച്ചടക്ക നടപടികള്‍ ഉണ്ടാകുമെന്നാണ് വിവരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook