കൃത്യതയോടെ ഉന്നം തെറ്റാതെ പരമാവധി വിക്കറ്റ് മാത്രം ലക്ഷ്യമാക്കി പന്തെറിയുന്ന നിരവധി താരങ്ങളെ ക്രിക്കറ്റ് ആരാധകർ കണ്ടിട്ടുണ്ട്. വെള്ളിയാഴ്ച ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ച ലസിത് മലിംഗ മുതൽ ഇന്ത്യയുടെ ജസപ്രീത് ബുംറ വരെ അത്തരത്തിലുള്ള യോർക്കർ പന്തുകൾക്ക് പേരുകേട്ടവരാണ്. എന്നാൽ ഇന്നലെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത് മറ്റൊരു ഇംഗ്ലീഷ് ക്രിക്കറ്ററാണ്. യോർക്കറുകളുടെ താളം മനസിലാക്കി റിച്ചാർഡ് ഗ്ലീസൺ രണ്ട് താരങ്ങളെ പുറത്താക്കുകയായിരുന്നു.

വൈറ്റാലിറ്റി ടി20 ബ്ലാസ്റ്റ് ടൂർണമെന്റിലാണ് താരം ക്രിക്കറ്റ് ലോകത്തിന്റെ പ്രശംസ നേടിയ പ്രകടനം പുറത്തെടുത്തത്. ലാൻഷൈർ ടീം അംഗമായ റിച്ചാർഡ് ഗ്ലീസൺ വേഴ്സ്റ്റർഷൈറിന്റെ ക്യാലം ഫെർഗ്യൂസനെയും റോസ് വൈറ്റ്‌ലിയെയും പുറത്താക്കുകയായിരുന്നു. ഫെർഗ്യൂസനെ വിക്കറ്റിന് മുന്നിൽ കുടുക്കിയ ഗ്ലീസൺ റോസ് വൈറ്റ്‌ലിയുടെ വിക്കറ്റ് തെറിപ്പിച്ചു.

മത്സരത്തിൽ ലാൻഷൈർ വേഴ്സ്റ്റർഷൈറിനെ പരാജയപ്പെടുത്തുകയും ചെയ്തു. മഴ കൂടി കളിച്ച മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമ പ്രകാരം 21 റൺസിനായിരുന്നു ലാൻഷൈറിന്റെ വിജയം.

നേരത്തെയും പലതവണ ബോളിങ്ങിൽ മിന്നും പ്രകടനവുമായി റിച്ചാർഡ് ഗ്ലീസൺ ശ്രദ്ധ നേടിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook