നിലവിലെ ബാഡ്‌മിന്റൺ ലോക ചാമ്പ്യനാണ് പി.വി.സിന്ധു. ലോക ചാമ്പ്യൻഷിപ്പിൽ രണ്ടു വെളളിയും രണ്ടു വെങ്കല മെഡലുകളും നേടിയിരുന്നുവെങ്കിലും 2019 ലെ ചാമ്പ്യൻഷിപ്പ് സിന്ധുവിന്റെ ജീവിതത്തെ മാറ്റിമറിച്ചു. ഫൈനലിൽ നൊസോമി ഒകുഹാരയെ തോൽപ്പിച്ച് സിന്ധു സ്വർണം നേടി. 2019 ലെ ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടാൻ താൻ ആഗ്രഹിച്ചിരുന്നുവെന്ന് സിന്ധു വെളിപ്പെടുത്തി.

”കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിൽ ഞാൻ ഒരിക്കൽക്കൂടി ഫൈനലിലെത്തി. രണ്ടു വെളളിയും വെങ്കലവും ഞാൻ നേരത്തെ തന്നെ നേടിയിരുന്നു. പക്ഷേ ഈ മത്സരം വിജയിക്കണമെന്ന് ഞാൻ തീരുമാനിച്ച് ഉറപ്പിച്ചു,” സ്മൃതിയും റോഡ്രിഗ്യൂസുമായുളള അഭിമുഖത്തിൽ സിന്ധു പറഞ്ഞു. താൻ വളരെ നിരാശയിലായിരുന്നെന്നും തോറ്റാൽ പിന്നീട് എന്തുചെയ്യുമെന്ന് അറിയില്ലായിരുന്നുവെന്നും സിന്ധു പറഞ്ഞു.

”അതിനാൽ എന്റെ 100 ശതമാനം നൽകാൻ ഞാൻ ആഗ്രഹിച്ചു. ജനങ്ങൾ വീണ്ടും സിൽവർ സിന്ധുവെന്ന് വിളിക്കുന്നത് കേൾക്കാൻ ഞാൻ ആഗ്രഹിച്ചില്ല. ചില സമയത്ത് നിങ്ങളുടെ മനസ്സിലേക്ക് ചിലത് കടന്നുവരും. ഫൈനലിനു മുൻപ് എന്നോടു തന്നെ പറഞ്ഞു, ഇല്ല, എനിക്ക് നേടണം. എന്റെ 100 ശതമാനം നൽകുകയും വിജയിക്കുകയും വേണമെന്ന് തീരുമാനിച്ചു” സിന്ധു പറഞ്ഞു.

Read Also: വീട്ടിലെ സഹായിയായ സ്ത്രീയുടെ മരണാനന്തര കര്‍മങ്ങള്‍ ചെയ്ത് ഗൗതം ഗംഭീര്‍

ഷോയിൽ സിന്ധുവിനോട് മറ്റു നിരവധി ചോദ്യങ്ങൾ റോഡ്രിഗ്യൂസും മന്ദാനയും ചോദിച്ചു. എങ്ങനെയാണ് വിമർശനങ്ങളെ സിന്ധു നേരിടുന്നതെന്നും കായികരംഗത്ത് ഇന്ത്യൻ വനിതകൾക്കുളള ഭാവി എന്താണെന്നും തുടങ്ങിയ ചോദ്യങ്ങൾ ഇക്കൂട്ടത്തിൽപ്പെടുന്നു.

ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരമാണ് 24 കാരിയായ പി.വി.സിന്ധു. ഫൈനലിൽ നൊസോമി ഒകുഹാരിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്.

ഒളിംപിക് ചാമ്പ്യനായ ലീ ഷുയേറിയയെ 2012 ൽ പരാജയപ്പെടുത്തിയത് തന്റെ കരിയറിൽ വഴിത്തിരിവായെന്നും സിന്ധു വെളിപ്പെടുത്തി. റിയോ ഒളിംപിക് സിൽവർ മെഡൽ ജേതാവായ ലീയെ 2012 സെപ്റ്റംബറിൽ നടന്ന ചൈന മാസ്റ്റേഴ്സ് ടൂർണമെന്റിലാണ് സിന്ധു തോൽപ്പിച്ചത്. സ്കോർ: 21-19, 9-21, 21-16.

Read Also: People started calling me ‘Silver Sindhu’: PV Sindhu talks about overcoming losses in finals

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook