/indian-express-malayalam/media/media_files/uploads/2023/06/Rohit-4.jpg)
Photo: Facebook/ Indian Cricket Team
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പിന്തുണയുമായി മുന്‍ താരവും ലോകകപ്പ് ജേതാവുമായ ഹര്‍ഭജന്‍ സിങ്. രോഹിതിനെതിരെ രൂക്ഷ വിമര്‍ശനമുയരുന്ന പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ടീം മാനേജ്മെന്റ് എല്ലാ പിന്തുണയും വരും നാളുകളില്‍ നല്‍കണമെന്ന് ഹര്‍ഭജന്‍ ആവശ്യപ്പെട്ടു.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്കര്‍ ഉള്‍പ്പടെ രോഹിതിന്റെ നായകമികവിനെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമിലും മുംബൈ ഇന്ത്യന്‍സിലും രോഹിതിനൊപ്പം കളിച്ച പരിചയമുള്ള ഹര്‍ഭജന്റെ അഭിപ്രായം വ്യത്യസ്തമാണ്.
"ആളുകളുടെ വിമര്‍ശനം അതിരുകടക്കുന്നതായി തോന്നുന്നു. ക്രിക്കറ്റൊരും ടീം ഗെയിമാണ്. ഒരു വ്യക്തിക്ക് മാത്രം ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ പരാജയപ്പെട്ടു. പ്രകടനം വിലയിരുത്തിയ ശേഷം മുന്നോട്ട് പോകണം. രോഹിതിനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയായ കാര്യമല്ല. അദ്ദേഹമൊരു മികച്ച ക്യാപ്റ്റനാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്," ഹര്‍ഭജന്‍ പിടിഐയോട് പറഞ്ഞു.
"രോഹിതിനൊപ്പം കളിക്കുകയും അദ്ദേഹത്തെ അടുത്തറിയുകയും ചെയ്ത വ്യക്തിയാണ് ഞാന്‍. മുംബൈ ഇന്ത്യന്‍സിന്റെ ഡ്രെസിങ് റൂമില്‍ മാത്രമല്ല ഇന്ത്യന്‍ ടീമിലും അദ്ദേഹത്തിന് വലിയ സ്വീകാര്യതയും ബഹുമാനവും ലഭിക്കുന്നുണ്ട്. അടുത്തിടെയുണ്ടായ ഫലങ്ങളില്‍ രോഹിതിനെ വിലയിരുത്തുന്നത് ശരിയാണെന്ന് തോന്നുന്നില്ല," മുന്‍താരം കൂട്ടിച്ചേര്‍ത്തു.
അദ്ദേഹം നല്ല ഫലങ്ങള്‍ കൊണ്ടുവരും, നമ്മള്‍ വിശ്വാസം അര്‍പ്പിക്കുകയും പിന്തുണ നല്‍കുകയുമാണ് വേണ്ടത്. അല്ലാതെ കുറ്റങ്ങള്‍ ചൂണ്ടിക്കാണിക്കുകയല്ല. ഇന്ത്യയുടെ എല്ലാ മികച്ച ക്യാപ്റ്റന്മാര്‍ക്കും ബിസിസിഐയുടേയും മാനേജ്മെന്റിന്റേയും വലിയ പിന്തുണയുണ്ടായിരുന്നതായും ഹര്‍ഭജന്‍ ഓര്‍മ്മിപ്പിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us