ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ 56 റണ്‍സിന് തോല്‍പ്പിച്ച് ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ലക്‌നൗ ഉയര്‍ത്തിയ 258 റണ്‍സെന്ന കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 19.5 ഓവറില്‍ 201 റണ്‍സെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. 36 പന്തില്‍ 66 റണ്‍സെടുത്ത ടൈയ്ഡാണ് പഞ്ചാബിന്റെ ടോസ് സ്‌കോറര്‍. യാഷ് താക്കൂർ നാലും നവീന്‍ ഉള്‍ ഹഖ് മൂന്നും രവി ബിഷ്ണോയി രണ്ടും മാർക്കസ് സ്റ്റോയിനിസ് ഒരു വിക്കറ്റും വീഴ്ത്തി.
ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍(2 പന്തില്‍ 1) നെ പറഞ്ചാബിന് നഷ്ടമായിരുന്നു. പിന്നാലെ മറ്റൊരു ഓപ്പണര്‍ പ്രഭ്സിമ്രാന്‍ സിംഗിനെ(13 പന്തില്‍ 9) നവീന്‍ ഉള്‍ ഹഖ് പുറത്താക്കി. സിക്കന്ദര്‍ റാസയ്ക്കൊപ്പം ക്രീസില്‍ ഒന്നിച്ച അഥര്‍വ ടൈയ്‌ഡെ തകര്‍ത്തടിച്ചതോടെ പഞ്ചാബ് പവര്‍പ്ലേയില്‍ 55-2 എന്ന സ്‌കോറിലേക്ക് ഉയര്‍ന്നു. സിക്കന്ദര്‍ റാസ 22 പന്തില്‍ 36 ഉം അഥര്‍വ തൈഡെ 36 പന്തില്‍ 66 ഉം റണ്‍സെടുത്ത് പുറത്താവുമ്പോള്‍ പഞ്ചാബിന്റെ സ്‌കോര്‍ 13 ഓവറില്‍ 127. പിന്നാലെ ലിയാം ലിവിംഗ്സ്റ്റണും സാം കറനും ചേര്‍ന്ന് 15 ഓവറില്‍ 150 കടത്തി, ഇരുവരും പുറത്തായതോടെ പറഞ്ചാബിന്റെ പ്രതീക്ഷകള്‍ അവസാനിക്കുകയായിരുന്നു. പതിനാറാം ഓവറില്‍ തവി ബിഷ്‌ണോയ് ലിവിങ്‌സ്റ്റണ്‍(14 പന്തില്‍ 23) പുറത്താക്കി. 17-ാം ഓവറിലെ അവസാന പന്തില്‍ നവീന്‍-ഉള്‍ ഹഖാണ് സാം കറനെ(11 പന്തില്‍ 21) മടക്കിയത്. 10 പന്തില്‍ 24 എടുത്ത് നില്‍ക്കേ ജിതേഷിനെ യാഷ് താക്കൂറാണ് മടക്കിയത്.
ടോസ് നേടി ലക്‌നൗവിനെ ബാറ്റിങ്ങിനയച്ച പഞ്ചാബിന്റെ തീരുമാനം തെറ്റെന്ന് തെളിയിക്കുന്നതതായിരുന്നു ലക്‌നൗവിന്റെ കൂറ്റന്‍ സ്‌കോര്‍. പഞ്ചാബ് ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച ബാറ്റര്‍മാര്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 257 റണ്‍സെടുത്തത്. സ്‌കോര്‍ 41 ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ കെ എന്‍ രാഹുലിനെ(12) നഷ്ടമായെങ്കിലും മേയേര്‍സ് – ആയുഷ് ബഡോനി സഖ്യം ആറ് ഓവറില്‍ സ്‌കോര്‍ 74 കടത്തി. 24 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറിയോടെ 54 റണ്‍സെടുത്താണ് മേയേര്‍സ് പുറത്തായത് റബാഡയ്ക്കായിരുന്നു വിക്കറ്റ്. നാല് സിക്‌സും ഏഴ് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
പിന്നീട് ബഡോനിയും സ്‌റ്റോയിനിസും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കി. 14 ആം ഓവറില്‍ ടീം സ്‌കോര്‍ 163 ല്‍ നില്‍ക്കെയാണ് 24 പന്തില്‍ നിന്ന് മൂന്ന് വീതം ബണ്ടറിയും സിക്‌സും നേടി 54 റണ്‍സെടുത്താണ് ബഡോനി പുറത്താകുന്നത്. ലിവിങ്‌സറ്റണിനായിരുന്നു വിക്കറ്റ് നേട്ടം. പിന്നീട് ക്രീസിലെത്തിയ നിക്കോളാസ് പുരാന്‍ സ്‌റ്റോയിനിസുമൊത്ത് അവസാന ഓവറുകളില്‍ ആക്രമിച്ച് കളിച്ചതോടെ ലക്‌നൗ അനായാസം 200 കടന്നു. 40 പന്തില്‍ നിന്ന് 72 റണ്‍സ് നേടിയ് സ്‌റ്റോയിനിസിനെ സാം കറണാണ് പുറത്താക്കിയത്. 19 പന്തില്‍ നിന്ന് 45 റണ്‍സ് നേടി പുരാനും തിളങ്ങി. ദീപക് ഹൂഡ 6 പന്തില്‍ 11, ക്രുണാല്‍ പാണ്ഡ്യ 2 പന്തില്‍ 5 റണ്‍സും നേടി.
പഞ്ചാബ് കിങ്സ്: അഥര്‍വ ടൈഡെ, ശിഖര്‍ ധവാന്‍(സി), സിക്കന്ദര്‍ റാസ, ലിയാം ലിവിംഗ്സ്റ്റണ്‍, സാം കുറാന്‍, ജിതേഷ് ശര്‍മ്മ(ഡബ്ല്യു), ഷാരൂഖ് ഖാന്‍, കഗിസോ റബാഡ, രാഹുല്‍ ചാഹര്‍, ഗുര്‍നൂര്‍ ബ്രാര്‍, അര്‍ഷ്ദീപ് സിംഗ് ലഖ്നൗ സൂപ്പര്‍ ജയന്റ്സ്: കെഎല്‍ രാഹുല്‍(സി) , കൈല്‍ മേയേഴ്സ്, ദീപക് ഹൂഡ, മാര്‍ക്കസ് സ്റ്റോയിനിസ്, ക്രുനാല്‍ പാണ്ഡ്യ, നിക്കോളാസ് പൂരന്‍(ം), ആയുഷ് ബഡോണി, നവീന്‍-ഉള്‍-ഹഖ്, രവി ബിഷ്നോയ്, അവേഷ് ഖാന്‍, യാഷ് താക്കൂര്‍.
ലഖ്നൗ സൂപ്പര്‍ ജയന്റ്സ് : കെ എല്‍ രാഹുല്‍ (സി), കെ മേയേഴ്സ്, എന്‍ പൂരന്‍, ഡി ഹൂഡ, എം സ്റ്റോയിനിസ്, കെ പാണ്ഡ്യ, എ ബഡോണി, വൈ താക്കൂര്‍, ആര്‍ ബിഷ്ണോയ്, എ ഖാന്‍, നവീന്‍ ഉള്‍ ഹഖ്.