ലയണൽ മെസിയുടെ പിൻഗാമി എന്നാണ് അർജന്റീനയുടെ കൗമാര താരം പൗളോ അറിയപ്പെടുന്നത്. ഇടങ്കാലൻ കളിക്കാരനായ ഡിബാല കഴിഞ്ഞ സീസണിൽ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. ഗോളടി വീരനായ ഡിബാലയുടെ വണ്ടർ ഗോളാണ് ഇപ്പോൾ നവമാധ്യമങ്ങളിൽ ചർച്ച വിഷയം.

അവധി ആഘോഷിക്കങ്ങൾക്കിടെ നടന്ന ഫുട്ബോൾ മത്സരത്തിനിടെയാണ് പൗളോ ഡിബാലയുടെ ബൂട്ടിൽ നിന്ന് ആ മാന്ത്രിക ഗോൾ പിറന്നത്. ഗോൾ പോസ്റ്റിന് മുന്നിൽ തീർത്ത മനുഷ്യ മതിലിനെ മറികടന്ന് ഗോൾവല തുളയ്ക്കുകയായിരുന്നു ഡിബാല. മനുഷ്യ മതിലിന് മുകളിലൂടെ തൊടുത്ത ഷോട്ട് ബാറിന് മുകളിൽ തട്ടി പോസ്റ്റിൽ പതിക്കുകയായിരുന്നു.

അർജന്റീനയിൽ നടന്ന പ്രദർശന മത്സരത്തിലാണ് പൗളോ ഡിബാല ഈ തകർപ്പൻ ഗോൾ നേടിയത്. എതിർ താരങ്ങളും ആരാധകരും ബാറിന് കീഴിൽ മനുഷ്യ മതിൽ തീർത്തെങ്കിലും ഇതിനെ അനായാസം മറികടക്കുകയായിരുന്നു ഡിബാല.

ഇറ്റാലിയൻ ലീഗ് ചാമ്പ്യൻമാരായ യുവന്റസിന്റെ താരാമാണ് ഡിബാല. ഡിബാലയുടെ തകർപ്പൻ പ്രകടനത്തിന്റെ മികവിലാണ് യുവന്റസ് കഴിഞ്ഞ സീസണിൽ ഇരട്ടക്കിരീടം നേടിയത്. ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ എത്തിയെങ്കിലും ഫൈനലിൽ റയൽ മാഡ്രിഡിനോട് തോൽക്കാനായിരുന്നു യുവന്റസിന്റെ വിധി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ