ഇറ്റാലിയൻ ലീഗിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ജയവുമായി യുവന്റസ്. സൂപ്പർ താരം പൗളോ ഡിബാലയുടെ ഹാട്രിക് മികവിലാണ് യുവന്റസ് ക്ലാഗിരിയെ തകർത്തത്. രണ്ടിനെതിരെ 4 ഗോളുകൾക്കായിരുന്നു യുവന്റസ് ജെനോവയെ തകർത്തത്.

ജെനോവയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ പ്രതീക്ഷിച്ച തുടക്കമല്ല യുവന്റസ് നേടിയത്. മത്സരം 10 മിനിറ്റ് പിന്നിടും മുൻപ് യുവന്റസ് 2 ഗോളിന് പിന്നിലായി. പജാനിച്ചിന്റെ സെൽഫ് ഗോളും, ഗലാബിനോവിന്രെ പെനാൽറ്റി ഗോളും ജെനോവയ്ക്ക് അപ്രതീക്ഷിച്ച തുടക്കം നൽകി.

എന്നാൽ പിന്നീട് കളിമാറി. പന്തിന്റെ നിയന്ത്രണം ഏറ്റെടുത്ത യുവന്റസ് ജെനോവയെ തകർത്തുകളഞ്ഞു. 14 മിനിറ്റിൽ അർജന്റീനിയൻ താരം പൗളോ ഗോളിലൂടെ യുവന്റസ് ഒരു ഗോൾ മടക്കി. ആദ്യപകുതിയുടെ അവസാന മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി ഡിബാല യുവന്റസിന് സമനില സമ്മാനിച്ചു.

62-ാം മിനിറ്റിൽ ജുവാൻ കോഡ്രാഡോയുടെ ഗോളിലൂടെ യുവന്റസ് ലീഡ് എടുത്തു. മത്സരം അവസാനിക്കാൻ സെക്കന്റുകൾ ബാക്കി നിൽക്കെ ഡിബാല തന്റെ ഹാട്രിക് തികച്ചു. തകർപ്പൻ ഇടങ്കാലൻ ഷോട്ടിലൂടെയാണ് ഡിബാല ജെനോവയുടെ വലതുളച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ